ഷാർജ: റമദാനിലെ ആദ്യത്തെ പത്ത് കാരുണ്യത്തിെൻറതാണ്. മനസിെൻറ എല്ലാവാതിലുകളും തുറന്നിട്ട് വിശ്വാസികൾ സർവ്വശക്തനായ ദൈവം തമ്പുരാന് മുന്നിൽ പ്രാർഥനയായി മാറുന്ന ദിനങ്ങൾ. റമദാനിലെ ആദ്യ വെള്ളിയിൽ യു.എ.ഇയിലെ പള്ളികളിൽ വൻജനാവലിയാണ് പ്രാർഥനക്കെത്തിയത്. ഏറെ നേരത്തെ തന്നെ വരികളിൽ സ്ഥാനം പിടിച്ച് ഖുർആൻ പാരായണം ചെയ്തും പ്രാർഥനകൾ ഉരുവിട്ടും നമസ്ക്കാര ശേഷം പള്ളിയിൽ തന്നെ ചിലവഴിച്ചുമാണ് ആദ്യത്തെ വെള്ളിയെ വിശ്വാസികൾ സ്വീകരിച്ചത്.
‘കരുണാനിധിയായ അല്ലാഹുവേ, എന്നോട് കരുണ കാണിക്കേണമേ’ എന്നാണ് ആദ്യത്തിലെ പ്രധാന പ്രാർഥന. പള്ളികളിൽ മുഴങ്ങി കേട്ട പ്രസംഗത്തിെൻറ ശീർഷകം അല്ലാഹുവിളിക്കുന്നു എന്നായിരുന്നു. അവധി ദിവസമാകയാൽ ഇഫ്താർ തമ്പുകളിലും മറ്റും സേവന പ്രവർത്തനത്തിനും നിരവധി പേർ സമയം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.