ഷാർജ: ഷാർജയുടെ പ്രധാന വിനോദ–വിശ്രമ കേന്ദ്രമായ അൽ ഖസബയിലെ റമദാൻ രാവുകളെ പകലാക്കി മാറ്റുകയാണ് സന്ദർശകർ. ലോകത്തിലെ ഒട്ടുമിക്ക രുചികളും തയ്യാറാക്കുന്ന ഭക്ഷണശാലകൾ ഇവിടെയുണ്ട്. കനാലിെൻറ തീരത്താണ് ഭോജനശാലകൾ. നിറദീപമണിഞ്ഞ് നീങ്ങുന്ന ഉല്ലാസ നൗകകളും കളിവഞ്ചികളും കണ്ടും അതിലിരുന്നും റമദാൻ രാവുകളെ പ്രാർഥന നിർഭരമായ പകലാക്കി മാറ്റുകയാണ് സന്ദർശകർ. ഖസബയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലത്തിലാകട്ടെ സ്വർണമണിഞ്ഞ വർണങ്ങളുടെ കൈകൊട്ടിപ്പാട്ടാണ്.
ബുഹൈറ, മംസാർ ബീച്ചുകളെ കെട്ടിപിടിച്ചാണ് ഖസബയുടെ നിൽപ്പ്. പുൽമേടുകളും പൂന്തോപ്പുകളും ധാരാളം. ഖസബക്ക് അഴക് വിടർത്തുന്ന പ്രധാന ഘടകം കനാൽ തന്നെ. കനാൽ കരയിലിട്ട ഇരിപ്പിടങ്ങളിലുന്ന് വിശ്രമിക്കാൻ പണമൊന്നുവേണ്ട. ബീച്ചുകളിലേക്ക് പോകാനായി തീർത്ത തുരങ്ക പാതകളും വെളിച്ചത്തിലാറാടുകയാണ്. ഖസബക്കകത്ത് നമസ്ക്കരിക്കാൻ പള്ളിയുണ്ട്. അൽഖാൻ, അൽതാവൂൻ, കോർണീഷ് റോഡുകൾ ഇതിനെ പുണർന്നാണ് കടന്ന് പോകുന്നത്. കുട്ടികൾക്ക് കളിക്കാൻ നിരവധിയിടങ്ങൾ. റമദാൻ പ്രമാണിച്ച് വിപുലമായ പരിപാടികളും ഖസബയിൽ നടക്കുന്നുണ്ട്. ഇരുന്ന് മടുത്താൽ ബീച്ചിൽ നടപ്പുമാകാം. മനസിനും ശരീരത്തിനും സന്തോഷം പകരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.