സന്തുഷ്​ട കുടുംബം:  സഅദിയ്യാ റമദാൻ പ്രഭാഷണം 31ന്​

ദുബൈ: ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് പരിപാടികളുടെ ഭാഗമായി ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യൻ സ​​െൻററി​​​െൻറ ആഭിമുഖ്യത്തിൽ പ്രമുഖ പണ്ഡിതൻ നൗഫൽ സഖാഫി കളസയുടെ പ്രഭാഷണം വ്യാഴാഴ്ച നടക്കും. രാത്രി പത്ത് മണിക്ക്  അൽ വസൽ ക്ലബ് ഓഡിറ്റോറിയത്തിൽ  സന്തുഷ്ട കുടുംബം എന്ന വിഷയത്തിലാണ്​ സംസാരിക്കുക.  സഅദിയ്യ വൈസ് പ്രിൻസിപ്പൽ  ബേക്കൽ ഇബ്രാഹിം മുസ്ലിയാർ മുഖ്യാതിഥിയാവും. സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സൈനുൽ ആബിദീൻ മുത്തുക്കോയ അൽ അഹ്ദൽ കണ്ണവം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

പ്രഭാഷണം കേൾക്കാൻ എത്തുന്നവർക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​  വാഹന സൗകര്യങ്ങളുമുണ്ട്​.  വിവരങ്ങൾക്ക്​: 050-7759362  വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് ത്വാഹാ ബാഫഖി അസ്സഖാഫി, സഅദിയ്യ സ​​െൻറർ മാനേജർ അഹ്മദ് മുസലിയാർ മേൽപറമ്പ്, സഅദിയ്യ സെക്രട്ടറി അമീർ ഹസ്സൻ ഉള്ളാൾ, സ്വാഗത സംഘം കൺവീനർ യഹ്‌യ സഖാഫി ആലപ്പുഴ,സിറാജ് അബ്ദുല്ല ഹാജി, സലീം ആർ.ഇ.സി., അനീസ് തലശ്ശേരി, ജലീൽ നിസാമി എരുമാട് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - ramadan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.