????????? ???????? ????????? ???????? ?????????? ????????? ?????? ??????? ????????? ??????????????

ദിനംപ്രതി നൂറുകണക്കിന് പേര്‍ക്ക് നോമ്പ് തുറയൊരുക്കി മലയാളി കുടുംബം

അജ്മാന്‍: ദിവസവും നൂറുകണക്കിന് നോമ്പുകാര്‍ക്ക് തുറ വിഭവങ്ങള്‍ ഒരുക്കി മലയാളി കുടുംബം. അജ്മാനില്‍ താമസിക്കുന ്ന ഫാസില്‍ മുസ്തഫ സജ്ന ദമ്പതികളാണ് ഇത്തരുണത്തില്‍ സേവന പാതയില്‍ വിത്യസ്ഥരാകുന്നത്. ഫാസിലും ഭാര്യയും രണ്ട് കു ട്ടികളും അടങ്ങുന്ന കുടുംബവും ഈ സേവന പ്രവര്‍ത്തി ആരംഭിച്ചിട്ട് ആറു വര്‍ഷം പിന്നിടുന്നു. പ്രവാസലോകത്തെ കുട്ടിക ള്‍ക്ക് സേവന തല്‍പരത വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല അവസരം എന്ന നിലക്കാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ഫാസില്‍ പറയ ുന്നു.

ഒരാള്‍ക്കുള്ള ഭക്ഷണത്തിന് പത്ത് ദിര്‍ഹം എന്ന തോതില്‍ സുമനസുകളില്‍ നിന്ന് സഹായം സ്വീകരിച്ച് ആവശ്യമ ായ ഭക്ഷണം തന്‍റെ വീട്ടില്‍ തന്നെ പാകം ചെയ്യുകയാണ് പതിവ്. ഫാസിലിന്‍റെ ഭാര്യ സജ്ന തന്നെ പാകം ചെയ്ത ബിരിയാണി പാത് രത്തിലാക്കി കൂടെ ഏതാനും പഴങ്ങളും വെള്ളം മോര് എന്നിവയടങ്ങുന്ന വിഭവങ്ങള്‍ തയ്യാറാക്കി അര്‍ഹരായവരുടെ ലേബര്‍ ക്യാമ്പുകളില്‍ എത്തിച്ച് അവരോടൊപ്പം നോമ്പ് തുറന്ന് പിരിയലാണ് പതിവ്. പ്രവാസ ലോകത്തെ കുട്ടികള്‍ക്ക് ദുരിതമനുഭവിക്കുന്നവരുടെ നേര്‍ ജീവിതം നേരിട്ട് കാണുവാനും അവര്‍ക്ക് സേവനം ചെയ്യുവാനുള്ള അവസരം ഒരുക്കലും ആയിട്ടാണ് ഫാസില്‍ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങുന്നത്.

ഓരോ ദിവസത്തിനായി കണ്ടെത്തുന്ന സ്പോണ്‍സറുടെ കുട്ടികളും തന്‍റെ സൗഹൃദ വലയത്തിലെ കുടുംബങ്ങളുടെ കുട്ടികളെയും പങ്കെടുപ്പിച്ചാണ് ഫാസില്‍ ഈ സേവന പ്രവര്‍ത്തി മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നും ഒരിടത്തല്ലാതെ അത്യാവശ്യക്കാരുടെ ഇടങ്ങള്‍ തേടി കണ്ടെത്തിയാണ് ഈ ഭക്ഷണ വിതരണം. സമൂഹത്തിലെ വിത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഈ സേവന പ്രവര്‍ത്തിയില്‍ തുണയാകാറുണ്ടെന്ന് ഫാസില്‍ പറയുന്നു. നോമ്പ് തുറക്ക് ആവശ്യമായ വിഭവങ്ങള്‍ ഒരുക്കുന്നത് തലേ ദിവസം തന്നെ ആരംഭിക്കും. പതിവ് കൂട്ടുകാരുടെ സഹായത്താല്‍ ഏതാണ്ട് എല്ലാ പണികളും രാത്രിയോടെ ഒരുക്കി വെക്കും. അത്താഴ സമയത്ത് എഴുന്നേറ്റാല്‍ സജ്ന ബിരിയാണിക്കുള്ള പണികള്‍ ആരംഭിക്കും.

അജ്മാനിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ സജ്നക്ക് രാവിലെ ആറരക്ക് സ്കൂള്‍ ബസ് വരും. അതിനു മുന്പായി അത്യാവശ്യ പണികള്‍ തീരത്ത് ബാക്കി പണികള്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് പോകും. രാവിലെ ഒന്‍പതിന് പോകേണ്ട ഫാസില്‍ ബിരിയാണി ദം ഇട്ടു ജോലിക്ക് ഇറങ്ങും. വൈകീട്ട് ജോലി കഴിഞ്ഞ് വന്നാല്‍ വീണ്ടും അടുത്ത പണിയിലേക്ക്. സ്ഥിരം സുഹൃത്തുക്കളോടൊപ്പം വിഭവങ്ങളാല്‍ വീടകം നിറയും. ഓരോര്ത്തരായി ഫ്രൂട്സ് വെട്ടിയും ബിരിയാണി കണ്ടെയിനറില്‍ ഒരുക്കിയും ആകെ പെരുന്നാളാക്കും. എല്ലാ വിഭവങ്ങളും ഒത്തുചേര്‍ന്നാല്‍ ഒരു കിറ്റാക്കി കുട്ടികള്‍ അടങ്ങുന്ന സംഘം നേരെ ലേബര്‍ ക്യാമ്പുകളിലേക്ക് തിരിക്കും. ക്യാമ്പില്‍ എത്തുന്നതോടെ വിതരണം കുട്ടികള്‍ ഏറ്റെടുക്കും.

എല്ലാത്തിനും നേതൃത്വം നല്‍കി ഫാസിലും കൂട്ടുകാരും. ഷാഫി,ബിന്ശാദ്, റാഷിദ്, മുസമ്മില്‍, നജീബ് എന്നിവര്‍ വര്‍ഷങ്ങളായി ഫാസിലിനോപ്പം കൂട്ടിനുണ്ട്. ഫാസിലിന്‍റെ നേതൃത്വത്തില്‍ നിര്ധനര്‍ക്കായി ആരംഭിച്ച വസ്ത്ര ബാങ്ക് നാട്ടില്‍ ഇന്ന് നിരവധി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക സേവനത്തിന്‍റെ പ്രാധാന്യം കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളോടൊപ്പം കൂടാമെന്ന് ആലത്തൂര്‍ വടക്കഞ്ചേരി സ്വദേശി ഫാസില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അഞ്ഞൂര്‍ പേര്‍ക്ക് ഭക്ഷണം ഒരുക്കേണ്ടി വന്നപ്പോഴും ഫാസിലിന്റെ അടുക്കളയില്‍ തന്നെയാണ് വിഭവങ്ങള്‍ ഒരുക്കിയത്. തന്‍റെ വീട്ടില്‍ തന്നെ പാകം ചെയ്യുന്നത് കൊണ്ടാണ് ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ പേര്‍ക്ക് വിഭവങ്ങള്‍ ഒരുക്കാനാവുന്നതെന്ന് ഇയാള്‍ പറയുന്നു.ഈ ഉദ്യമത്തിന്റെ ലക്ഷ്യം മനസിലാക്കി അജ്മാനിലെ ചില സ്കൂളുകളും ഈ സംരംഭത്തിന്‍റെ ഭാഗവാക്കാവാറുണ്ട്. തങ്ങളുടെ സ്കൂള്‍ കുട്ടികളെ സ്വന്തം ബസുകളില്‍ ഇഫ്താര്‍ ക്യാമ്പുകളില്‍ ഭക്ഷണ വിതരണത്തിനായി സ്കൂളധികൃതര്‍ എത്തിക്കാറുണ്ട്.അജ്മാന്‍ ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് ഈ സേവന പ്രവര്‍ത്തനം നടക്കുന്നത്. സ്പോന്സര്‍മാരെ ലഭിക്കാത്ത ദിനങ്ങളില്‍ തന്നാല്‍ കഴിയും വിധം ഇരുപത്തിയഞ്ച് പേര്‍ക്കെങ്കിലും ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ വിട്ടുപോകാറില്ല ഇദ്ദേഹം.

Tags:    
News Summary - ramadan - uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.