ദുബൈ: കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ദേശീയ തലത്തിൽ തുടരുന്ന മുൻകരുതൽ-പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണ റമദാനിൽ കൂടാരങ്ങൾക്കുള്ള എല്ലാ അനുമതികളും റദ്ദാക ്കിയതായി ദുബൈ ഇസ് ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അറിയി ച്ചു. പൊതുജനസമ്പർക്കം വൈറസ് വ്യാപനത്തിന് പ്രധാന കാരണമായി മാറുന്ന പശ്ചാത്തലത്തിലാണ് റമദാനിലെ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കുന്നതിനായി കൂടാരങ്ങളൊരുക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.
റമദാൻ കൂടാരങ്ങൾ അനുവദിക്കില്ലെന്ന് മാത്രമല്ല, നോമ്പുകാർ പള്ളികളുടെ മുറ്റത്ത് ഭക്ഷണങ്ങളുമായി കൂടിച്ചേരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷണ വിതരണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഐ.എ.സി.ഡി അംഗീകരിച്ചതും ലൈസൻസുള്ളതുമായ ചാരിറ്റി സ്ഥാപനങ്ങളെയും സമീപിക്കണം.
ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മുൻഗണന നൽകുന്നത്.
മഹാമാരിക്കെതിരെ സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കി, വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിക്കുന്നതിനാണ് ഈ തീരുമാനമെന്ന് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് ദർവിഷ് അൽ മുഹൈരി ചൂണ്ടിക്കാട്ടി. വ്രതമാസത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്നതിനായി ആരംഭിച്ച നൂതന ഡിജിറ്റൽ സംരംഭമാണ് ‘മീൽസ് ഓഫ് ഹോപ്പ്’ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഐ.എ.സി.ഡി തുടരുമെന്ന് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ മുഹമ്മദ് മുസാബെ ദാഹി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.