റമദാൻ ഒരുക്കങ്ങളുമായി സഫാരി ഹൈപ്പർ മാർക്കറ്റ്

ഷാർജ: പരിശുദ്ധ റമദാനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ഷാർജ മുവൈലയിലെ സഫാരി ഹൈപ്പർമാർക്കറ്റ് . റമദാൻ വേള യിൽ ആവശ്യമായ എല്ലാവിധ ഉൽപന്നങ്ങളും ഏറ്റവും മിതമായ വിലയിൽ ലഭ്യമാക്കുന്നതിനു പുറമെ ഉപഭോക്താക്കളുടെ സൗകര്യാർ ഥം പ്രവർത്തന സമയവും ദീർഘിപ്പിക്കുന്നുണ്ട്.

ആകർഷകമായ സ്വാഗത കമാനം കടന്നെത്തുന്ന ഉപഭോക്താക്കൾക്ക് മുന്നി ൽ ലോകത്തി​െൻറ പലഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ടമായ ഇൗത്തപ്പഴങ്ങളുമായി പ്രത്യേക കൗണ്ടർ, ഖുർആൻ,മുസല്ലകൾ, തസ്ബീഹ് മാലകൾ എന്നിവയുടെ ശേഖരം എന്നിവ പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. വൈവിധ്യമാർന്ന ഇഫ്താർ വിഭവങ്ങൾ ബേക്കറി ആൻറ് ഹോട്ട് വിഭാഗത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പഴം, പച്ചക്കറി, ഗ്രോസറി, ബേക്കറി, മത്സ്യ-മാംസ ശേഖരം, ഒാർഗാനിക് ഫുഡ്സ് തുടങ്ങിയ സെക്ഷനുകളിലും റമദാനിൽ ആവശ്യമായ വിഭവങ്ങൾ സംഭരിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിലെ സാമൂഹിക അവസ്ഥകൾ തിരിച്ചറിഞ്ഞ് മിതമായ വിലയിൽ പരമാവധി ഉൽപന്നങ്ങൾ ലഭ്യമാക്കുവാനും ശുചിത്വവും സുരക്ഷിതവുമായ ഷോപ്പിങും സർവീസും ഉറപ്പുവരുത്തുവാനും എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു.

പർച്ചേസിലൂടെ ആകർഷകമായ വിൻ ഹാഫ് മില്യൺ ദിർഹംസ് പ്രൊമോഷനിൽ പങ്കുചേരുവാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. അമ്പത് ദിർഹമിന് പർച്ചേസ് ചെയ്യുന്നവർക്കെല്ലാം റാഫിൾകൂപ്പൺ നറുക്കെടുപ്പിലൂടെ പ്രതിമാസം ലക്ഷം ദിര്‍ഹമാണ് കാഷ് പ്രൈസായി നല്‍കുന്നത്. 50,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്‍ഹമും മൂന്നാം സമ്മാനം 20,000 ദിര്‍ഹമുമാണ്.

Tags:    
News Summary - Ramdan shopping UAE-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.