ഷാർജ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ, എഴുതിയാൽ തീരാത്ത മഹാനായ വ്യക്തിത്വമായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ അഡ്വ. വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ: അറിയാത്ത കഥകൾ' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എച്ചിനെക്കുറിച്ച് ഇതിനകം തന്നെ ധാരാളം പുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴും അദ്ദേഹവുമായി പലരും പലരും അനുഭവങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. ആ ശ്രേണിയിലെ ശ്രദ്ധേയമായ പുസ്തകമാണ് മുതിർന്ന അഭിഭാഷകൻ വി.കെ. ബീരാൻ രചിച്ച പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി രക്ഷാധികാരി ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ പുസ്തകം ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകൻ നവാസ് പൂനൂര് ആമുഖപ്രഭാഷണം നടത്തി. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മറുപടി പ്രസംഗം നടത്തി. ഷാർജ രാജകുടുംബാംഗം ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖാസിമി, അഡ്വ. വി.കെ. ബീരാൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, സൈനുൽ ആബിദീൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.