മൈക്രോ ഹെൽത്ത്​ ലാബ്​ അധികൃതർ ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സി.ഇ.ഒ സി.കെ. നൗഷാദ്​ സംസാരിക്കുന്നു

റാപിഡ്​ പി.സി.ആർ: നിരക്ക്​ നിശ്ചയിക്കുന്നത്​ സർക്കാർ –മൈക്രോ ഹെൽത്ത്​ ലാബ്

ദുബൈ: റാപിഡ്​ പി.സി.ആർ നിരക്കിൽ തീരുമാനമെടുക്കുന്നത് കേന്ദ്ര-​ സംസ്ഥാന സർക്കാറാണെന്നും അവർ നിശ്ചയിച്ച പ്രകാരമുള്ള തുകയാണ്​ കേരളത്തിലെ വിമാനത്താവളത്തിൽ ഈടാക്കുന്നതെന്നും മൈക്രോ ഹെൽത്ത്​ ലബോറട്ടറീസ്​ സി.ഇ.ഒ സി.കെ. നൗഷാദ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റാപിഡ്​ പരിശോധന ചെലവ്​ കൂടിയ സംവിധാനമാണെന്നും കേരള സർക്കാറിരിന്‍റെ സമ്മർദത്തെ തുടർന്നാണ്​ ഇത്രയെങ്കിലും നിരക്കിളവ്​ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്​ വിമാനത്താവളം എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിൽ വരുന്നതിനാലാണ്​ അവിടെ​ നിരക്ക്​ കുറച്ചുകൊടുക്കാൻ കഴിയുന്നത്. വാടക, ഫീസ്​ ഉൾപ്പെടെയുള്ളവയിൽ അവിടെ ഇളവ്​ നൽകിയിട്ടുണ്ട്​. മറ്റ്​ വിമാനത്താവളങ്ങളിൽ വാടക ഉൾപ്പെടെ വൻ നിരക്ക്​ വരുന്നുണ്ട്​. സിയാലും കിയാലുമാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്​. റാപിഡ്​ പരിശോധന 100 ശതമാനം കൃത്യമാണ്​ എന്ന അവകാശവാദമല്ല. എന്നാൽ, പരിശോധനയിൽ വൻ പിഴവുണ്ടെന്ന രീതിയിൽ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ വളരെ കുറച്ച്​ കേസുകൾ മാത്രമാണ്​ പോസിറ്റിവാകുന്നത്​.

പോസിറ്റിവാകുന്നവരെ ഒരിക്കൽ കൂടി ​പരിശോധിച്ച്​ ഉറപ്പുവരുത്തിയ ശേഷമാണ്​ ഫലം നൽകുന്നത്​. ഒരേ ദിവസം ഓരോ സമയത്ത് വ്യത്യസ്ത ഫലം ലഭിക്കാം. സ്വാബ് ഉപയോഗിക്കുമ്പോൾ മൂക്കിലോ തൊണ്ടയിലോ അണുക്കൾ ഇല്ലെങ്കിൽ കോവിഡ് രോഗിയാണെങ്കിൽപ്പോലും ഫലം നെഗറ്റിവ് ആയിരിക്കും. ഓരോ രാജ്യങ്ങളും നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചും റിസൽട്ടിൽ മാറ്റം വരാം. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിൽ എത്തുമ്പോൾ ഫലം മാറാം. അഷ്​റഫ്​ താമരശ്ശേരിയുടെ കാര്യത്തിൽ സംഭവിച്ചത്​ ഇതാകാമെന്നും അദ്ദേഹത്തിന്‍റെ പേരെടുത്തുപറയാതെ സി.കെ. നൗഷാദ്​ വ്യക്​തമാക്കി. അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ചെയ്ത കാര്യങ്ങളെല്ലാം ശരിയല്ല. തിരുവനന്തപുരത്ത്​ രണ്ടുതവണ പരിശോധിച്ചപ്പോഴും അദ്ദേഹം പോസിറ്റിവായിരുന്നു. യു.എ.ഇയിലെത്തി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും പോസിറ്റിവായിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ്​ പോസ്റ്റിട്ട​തെന്നും സാമൂഹിക പ്രവർത്തകൻ ആയതിനാലാണ്​ പരാതിയുമായി മുന്നോട്ടുപോകാതിരുന്നതെന്നും നൗഷാദ്​ പറഞ്ഞു. മൈക്രോ ഹെൽത്ത്​ ലാബിന്‍റെ പ്രവർത്തനം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുകയാണ്​. ഇതിന്‍റെ പ്രഖ്യാപനവും വാർത്തസമ്മേളനത്തിൽ നടന്നു. മൈക്രോ ഹെൽത്ത്​ സി.ഒ.ഒ ദിനേശ്കുമാർ, ഡയറക്ടർ വി.പി. അഹ്‌മദ്‌, ഡോ. ജിഷ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Rapid PCR: Rates are set by the government - Micro Health Lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT