റാ​സ​ല്‍ഖൈ​മ: രാ​ജ്യം ഈ​ദ് അ​വ​ധി​യി​ലേ​ക്കു പ്ര​വേ​ശി​ച്ച​തോ​ടെ തി​ര​ക്കി​ല​മ​ര്‍ന്ന് റാ​സ​ല്‍ഖൈ​മ​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ള്‍. മാ​ളു​ക​ള്‍ക്കു പു​റ​മെ കു​വൈ​ത്ത്, പാ​കി​സ്താ​ന്‍, ന​ഖീ​ല്‍ ബ​സാ​റു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളെ​ത്തു​ന്ന​ത് വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ണ​ര്‍വ് ന​ല്‍കു​ന്നു​ണ്ട്. റാ​സ​ല്‍ഖൈ​മ​യി​ലെ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ര്‍ശ​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ജ​ബ​ൽ ജൈ​സ്, യാ​ന​സ് മ​ല​നി​ര​ക​ള്‍, ദ​യാ ഫോ​ര്‍ട്ട്, ജ​സീ​റ​യി​ലെ കു​ടി​യേ​റ്റ​പ​ട്ട​ണം, വി​വി​ധ ബീ​ച്ചു​ക​ള്‍ തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മാ​ക്കി നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ര്‍ശ​ക​രാ​കും അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തു​ക.

പ​ക​ല്‍സ​മ​യ​ങ്ങ​ളി​ലെ ചൂ​ട് മാ​റ്റി​നി​ര്‍ത്തി​യാ​ല്‍ വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ തു​ട​ങ്ങു​ന്ന സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ രാ​വി​ലെ 10 മ​ണി വ​രെ തു​ട​രു​ന്ന​ത് സ​ന്ദ​ർ​ശ​ക​രി​ല്‍ സ​ന്തോ​ഷം നി​റ​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ റ​മ​ദാ​നി​ല്‍ ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഹോ​ട്ട​ലു​ക​ള്‍ ഈ​ദ് അ​വ​ധി എ​ത്തി​യ​തോ​ടെ നി​ര​ക്കു​ക​ളെ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ആ​ഡം​ബ​ര സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്ന​തും റാ​സ​ല്‍ഖൈ​മ​യി​ലെ ഹോ​ട്ട​ല്‍ മേ​ഖ​ല​യു​ടെ ആ​ക​ര്‍ഷ​ണ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.