സന്ദര്‍ശകരെ വരവേല്‍ക്കാന്‍ റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: രാജ്യം ഈദ് അവധിയിലേക്കു പ്രവേശിച്ചതോടെ തിരക്കിലമര്‍ന്ന് റാസല്‍ഖൈമയിലെ പ്രധാന പട്ടണങ്ങള്‍. മാളുകള്‍ക്കു പുറമെ കുവൈത്ത്, പാകിസ്താന്, നഖീല്‍ ബസാറുകളിലും ഉപഭോക്താക്കളെത്തുന്നത് വാണിജ്യകേന്ദ്രങ്ങളില്‍ ഉണര്‍വ് നല്‍കുന്നുണ്ട്. റാസല്‍ഖൈമയിലെ പ്രധാന വിനോദകേന്ദ്രങ്ങളും സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ജബൽ ജൈസ്, യാനസ് മലനിരകള്‍, ദയാ ഫോര്‍ട്ട്, ജസീറയിലെ കുടിയേറ്റപട്ടണം, വിവിധ ബീച്ചുകള്‍ തുടങ്ങിയവ ലക്ഷ്യമാക്കി നൂറുകണക്കിന് സന്ദര്‍ശകരാകും അവധിദിനങ്ങളില്‍ റാസല്ഖൈമയിലെത്തുക.
പകല്‍സമയങ്ങളിലെ ചൂട് മാറ്റിനിര്‍ത്തിയാല്‍ വൈകീട്ട് അഞ്ചു മണിയോടെ തുടങ്ങുന്ന സുഖകരമായ കാലാവസ്ഥ രാവിലെ 10 മണി വരെ തുടരുന്നത് സന്ദർശകരില്‍ സന്തോഷം നിറക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ റമദാനില്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്ന ഹോട്ടലുകള്‍ ഈദ് അവധി എത്തിയതോടെ നിരക്കുകളെല്ലാം സാധാരണ നിലയിലാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ആഡംബര സൗകര്യത്തോടെയുള്ള താമസസൗകര്യം ലഭിക്കുമെന്നതും റാസല്‍ഖൈമയിലെ ഹോട്ടല്‍ മേഖലയുടെ ആകര്‍ഷണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.