വാര്‍ഷിക വാടക വാങ്ങി റിയല്‍ എസ്റ്റേറ്റ് കമ്പനി മുങ്ങി; കോടികളുടെ തട്ടിപ്പ്

അബൂദബി: വിവിധ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് വില്ലകള്‍ക്ക് ഒരു വര്‍ഷത്തെ വാടക മൂന്‍കൂറായി വാങ്ങി പാക് റിയല്‍ എസ്റ്റേറ്റ് കമ്പനി അധികൃതര്‍ മുങ്ങി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. മുസഫയില്‍ നാല് വില്ല സമുച്ചയങ്ങളില്‍ കമ്പനി തട്ടിപ്പ് നടത്തിയതായി അറിവായിട്ടുണ്ട്. കമ്പനി ലൈസന്‍സ് പുതുക്കാതെ വാടക മുന്‍കൂട്ടി വാങ്ങി കബളിപ്പിക്കുകയായിരുന്നു എന്ന് അറിയുമ്പോഴേക്കും കമ്പനി അധികൃതര്‍ രാജ്യം വിട്ടിരുന്നു. വിവിധ എമിറേറ്റുകളില്‍ അക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി ഇടപാടുകള്‍ നടത്തിയിരുന്നതിനാല്‍ മറ്റു സ്ഥലങ്ങളിലും ഇവരുടെ തട്ടിപ്പ് അരങ്ങേറിയിരിക്കാമെന്ന് കരുതുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്.
മുസഫയില്‍ സെക്ടര്‍ 19ലെ പ്ളോട്ട് 82, സെക്ടര്‍ 18ലെ ടിപിക്കല്‍, സെക്ടര്‍ 31, സെക്ടര്‍ ഏഴ് എന്നിവിടങ്ങളിലെ വില്ല സമുച്ചയങ്ങള്‍ അക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി വാടകക്ക് നല്‍കിയതാണ്. ഇതില്‍ സെക്ടര്‍ 19ലെ പ്ളോട്ട് 82 വില്ല സമുച്ചയത്തില്‍ ജനുവരി 31ന് നീതിന്യായ വകുപ്പ്  ഉദ്യോഗസ്ഥര്‍ എത്തി ഒഴിപ്പിക്കല്‍ നോട്ടീസ് പതിച്ചപ്പോഴാണ് താമസക്കാര്‍ ആശങ്കയിലായത്. എന്നാല്‍, അന്ന് രാത്രി റിയല്‍ എസ്റ്റേറ്റ് കമ്പനി ഉദ്യോഗസ്ഥരത്തെി ഒരു പ്രശ്നവുമുണ്ടാകില്ളെന്നും ഇതിലേറെ വലിയ പ്രശ്നങ്ങള്‍ തങ്ങളുടെ കമ്പനി പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞ് താമസക്കാരെ ആശ്വസിപ്പിച്ചു. കമ്പ്യൂട്ടറിലെ തകരാര്‍ കാരണം നഗസഭയുമായുള്ള ഇടപാടില്‍ തടസ്സമുണ്ടായെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും പറഞ്ഞു. വിശ്വാസം ജനിപ്പിക്കാനായി വില്ല ഒഴിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ചെക്ക് നല്‍കാന്‍ തയാറാണെന്നും അറിയിച്ചു. ഇതു പ്രകാരം ഒരു കുടുംബം ചെക്ക് ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഫെബ്രുവരി ആറിലെ തീയതി രേഖപ്പെടുത്തി ചെക്ക് നല്‍കി. എന്നാല്‍, ചെക്ക് മാറാനായി ബാങ്കിലത്തെിയപ്പോഴാണ് കമ്പനിയുടെ അക്കൗണ്ടില്‍ നയാപൈസയില്ളെന്ന് അറിയുന്നത്. ഫെബ്രുവരി അഞ്ചിന് മുങ്ങാന്‍ പദ്ധതിയിട്ട് വിമാന ടിക്കറ്റുകളൊക്കെ എടുത്ത ശേഷമാണ് കമ്പനി അധികൃതര്‍ ഫെബ്രുവരി ആറിലെ തീയതി രേഖപ്പെടുത്തി ചെക്ക് നല്‍കിയത്. അക്വയര്‍ കമ്പനിയുടെ ദുബൈയിലെ ഓഫിസില്‍ ഇപ്പോള്‍ കമ്പ്യൂട്ടറുകളുടെ മോണിറ്ററുകളും കസേരകളും മാത്രമേയുള്ളൂവെന്നും മറ്റു സാമഗ്രികളെല്ലാം മാറ്റിയതായാണ് അവിടെ പോയ താമസക്കാര്‍ കണ്ടതെന്നും സെക്ടര്‍ 19ലെ പ്ളോട്ട് 82 വില്ല സമുച്ചയത്തിലെ താമസക്കാരനും കോഴിക്കോട് സ്വദേശിയുമായ വിനയന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
സാധാരണ മൂന്ന് തവണയായി നല്‍കുന്ന വാര്‍ഷിക വാടകയാണ് മിക്കവരും ഒന്നിച്ച് നല്‍കിയത്. സെക്ടര്‍ 19ലെ പ്ളോട്ട് 82 വില്ല സമുച്ചയത്തിലെ ആറ് വില്ലകളിലായി നാല്‍പതോളം കുടംബങ്ങളില്‍ 80 ശതമാനവും വാടക ഒന്നിച്ച് നല്‍കിയെന്നാണ് പറയുന്നത്. 10,000 ദിര്‍ഹം വരെ കുറച്ചു നല്‍കാമെന്ന് പറഞ്ഞാണ് കമ്പനി താമസക്കാരെ വശത്താക്കിയത്. പലരും വാടക ഒന്നിച്ചു നല്‍കാന്‍ ലോണെടുക്കുകയായിരുന്നു. മാര്‍ച്ചില്‍ കരാര്‍ പുതുക്കാനുള്ളവരില്‍നിന്ന് കൂടി മൊത്തം തുകയില്‍ കുറവ് നല്‍കാമെന്ന് പറഞ്ഞ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള മൂഴുവന്‍ വാടക ഈടാക്കി. കൂടാതെ സെക്യൂരിറ്റി ജീവനക്കാരന്‍ താമസിച്ചിരുന്ന മുറി വരെ കമ്പനി മുങ്ങലിന് മുന്നോടിയായി വാടകക്ക് നല്‍കിയിരുന്നു. 
ജനുവരി 31ന് പതിച്ച മൂന്നാമത്തെ നോട്ടീസ് മാത്രമേ ഇവിടുത്തെ താമസക്കാര്‍ കണ്ടിട്ടുള്ളൂ. അതിന് മുമ്പ് പതിച്ച രണ്ട് നോട്ടീസുകളും കമ്പനി അധികൃതര്‍ തന്നെ കീറിക്കളഞ്ഞതിനാല്‍ മറ്റാര്‍ക്കും അറിയാന്‍ സാധിച്ചില്ല. മൂന്നാമത്തെ നോട്ടീസും വില്ലയിലെ സെക്യൂരിറ്റി ജീവനക്കാര്‍ കീറിക്കളയാന്‍ ശ്രമിച്ചിരുന്നു. താന്‍ വാതില്‍ തുറന്നപ്പോള്‍ വിവിധ വാതിലുകളില്‍നിന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നോട്ടീസ് കീറിക്കളയുന്നത് കണ്ടുവെന്ന് വിനയന്‍െറ ഭാര്യ ഷീന പറഞ്ഞു. ഇതു കണ്ട് തങ്ങളുടെ വാതിലില്‍ ഒട്ടിച്ച നോട്ടീസ് വേഗം അകത്തേക്കെടുത്ത് ഫോട്ടോയെടുത്ത് വെക്കുകയായിരുന്നു. 
വില്ലയുടെ ചുമതലയുണ്ടായിരുന്ന ഫൈസല്‍ എന്ന് അറിയപ്പെട്ടയാളുടെ പേര് പോലും ശരിയായിരുന്നില്ളെന്ന് പിന്നീടാണ് അറിയുന്നതെന്നും ഇവര്‍ പറഞ്ഞു. 
നദീം റഫീഖ് എന്നയാളായിരുന്നു കമ്പനിയുടമ. ഇയാള്‍ വല്ലപ്പോഴും മാത്രമേ വില്ലയില്‍ വരുറുണ്ടായിരുന്നുള്ളൂവെന്ന് വിനയന്‍ അറിയിച്ചു.
സെക്ടര്‍ 19ലെ പ്ളോട്ട് 82 വില്ല സമുച്ചയത്തില്‍ താമസിക്കുന്നവരില്‍ ഏറെയും മലയാളി കുടുംബങ്ങളാണ്. ഏതാനും അറബ്, പാകിസ്താന്‍, യൂറോപ്യന്‍ കുടുംബങ്ങളുമുണ്ട്. പരാതിയുമായി 30ഓളം താമസക്കാര്‍ ഫെബ്രുവരി ഒമ്പതിന് അബൂദബിയിലെ കോടതിയിലത്തെി. ഇവരുമായി സംസാരിച്ച കോടതി അധികൃതര്‍ ഞായറാഴ്ച വീണ്ടും കോടതിയിലത്തൊന്‍ പറഞ്ഞു. 
എന്നാല്‍, അന്നും ഇതു സംബന്ധമായ ഒരു പരിഹാര നിര്‍ദേശമുണ്ടായില്ല. ഇനി ബുധനാഴ്ച ഹാജരാകാനാണ് പറഞ്ഞിരിക്കുന്നത്. 
അക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ലാന്‍ഡ് നമ്പറിലേക്ക് ‘ഗള്‍ഫ് മാധ്യമം’ ഫോണ്‍ ചെയ്തപ്പോള്‍ ആദ്യം ഫോണ്‍ എടുത്തെങ്കിലും ‘അക്വയര്‍ റിയല്‍ എസ്റ്റേറ് കമ്പനിയല്ളേ’ എന്ന് ചോദിച്ചപ്പോള്‍ തെറ്റായ നമ്പറെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പിന്നീട് നിരവധി തവണ വിളിച്ചപ്പോഴൊക്കൊ ഫോണ്‍ ബെല്ലടിച്ചെങ്കിലും എടുക്കാന്‍ തയാറായില്ല. മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആണ്.
 

Tags:    
News Summary - real estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT