അ​ബൂ​ദ​ബി എ​മി​റേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​ഗ​വും എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ കോ​വി​ഡ് വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കു​ന്നു

ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് കോ​വി​ഡ് വാ​ക്‌​സി​െൻറ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി എ​മി​റേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​ഗ​വും എ​ക്‌​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കോ​വി​ഡ് വാ​ക്‌​സി​ൻ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു. രോ​ഗ​പ്ര​തി​രോ​ധ​ത്തി​െൻറ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ഡ​ർ​മാ​ർ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്തി​െൻറ ആ​രോ​ഗ്യ സം​ര​ക്ഷ​ണ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ​ എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് ഓ​ർ​മി​പ്പി​ച്ചു. 125 രാ​ജ്യ​ങ്ങ​ളി​ലെ 31,000 വ​ള​ൻ​റി​യ​ർ​മാ​രാ​ണ് ഇ​തു​വ​രെ യു.​എ.​ഇ​യി​ൽ ന​ട​ത്തി​യ കോ​വി​ഡ് വാ​ക്‌​സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.