കെ.​എം.​സി.​സി​യി​ല്‍ ചേ​ര്‍ന്ന​വ​ര്‍ക്ക് അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണം

കെ.എം.സി.സിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

അബൂദബി: കെ.എം.സി.സിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സ്വീകരണം നല്‍കി. അബൂദബി തിരുവനന്തപുരം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ യഹിയഖാന്‍, നസീര്‍ അബ്ദുല്‍ ഹമീദ്, റഫീഖ് അബ്ദുല്‍ ബഷീര്‍, നൈസാം ഷാജഹാന്‍, വലീല്‍ ജലാലുദ്ദീന്‍, സൈദ് അലി (തളിക്കോട്), ഷമീര്‍ ആര്യനാട്, ഷാജഹാന്‍ നെടുമങ്ങാട്, ഷമീം പനവൂര്‍, നിസാര്‍ ബീമാപള്ളി, ഷഫീഖ് മണിക്കവിളാകം, ജവാദ് വര്‍ക്കല, സുലൈമാന്‍ വര്‍ക്കല, മഹീന്‍ ബീമാപള്ളി, അന്‍സാരി നെടുമങ്ങാട് എന്നിവര്‍ മെംബര്‍ഷിപ് ഏറ്റുവാങ്ങി.

അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് നിസാമുദ്ദീന്‍ പനവൂര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കെ.എം.സി.സി പ്രസിഡന്‍റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം, ട്രഷറര്‍ ഷെഹിന്‍ ഷാജഹാൻ, ഭാരവാഹികളായ അസീസ് കാളിയാടന്‍, അഷറഫ് പൊന്നാനി, റസാഖ് ഒരുമനയൂര്‍, എ. സഫീഷ് ഷാനവാസ് പുളിക്കല്‍, അബ്ദുല്‍ സത്താര്‍, അഹമ്മദ് കബീര്‍ രിഫായി, അബ്ദുല്‍ ബാസിത്, നുജുമുദ്ദീന്‍ കോടല്ല്, അബ്ദുല്‍ ഫത്താഹ്, റഷീദ് നാദാപുരം, അസീഫലി, അബ്ദുല്‍ ഷുക്കൂര്‍, സുധീര്‍ അമരവിള, അബ്ദുല്‍ റഊഫ്, നിഷാദ് പെരുമാതുറ, സുനീര്‍ തേക്കട, അലി കല്ലമ്പലം, മിഥ് ലാജ് ബീമാപള്ളി, ഷിറാസ് വെള്ളംകുടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Reception for those who have joined KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.