ഷാർജ: ഷാർജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെൻറ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിർബന്ധിത ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
96 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിെൻറ ഫലമാണ് വേണ്ടത്. ഷാർജ വിമാനത്താവളത്തിലും പരിശോധന നടത്തും. ഇതിെൻറ നെഗറ്റിവ് ഫലം വരുന്നതുവരെ ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. പോസിറ്റിവ് ആകുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണം.
ചികിത്സ ചെലവുകൾ സ്വയം വഹിക്കണം. യു.എ.ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏതുരാജ്യത്തേക്കും യാത്രചെയ്യാം. പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ തയാറാകണം. ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് എടുക്കണം.വിസ ഓൺ അറൈവലിന് യോഗ്യതയുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ഷാർജ വിമാനത്താവളം വഴി യു.എ.ഇയിൽ എത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.