അബൂദബി: ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ 40ാം ചരമദിനത്തോടനുബന്ധിച്ച് അബൂദബി സെൻറ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം 'പിതൃസ്മൃതി' എന്ന പേരിൽ ഓൺലൈനിൽ നടത്തി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്‌കാരം ഉൾക്കൊള്ളുന്ന ദാർശനികതയുടെ മുനിശ്രേഷ്ഠനായിരുന്നു പരിശുദ്ധ കാതോലിക്ക ബാവയെന്ന് ശ്രീധരൻപിള്ള അനുസ്മരിച്ചു.
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി മുഖ്യപ്രഭാഷണം നടത്തി.
മാനവികതയുടെയും കരുതലിെൻറയും ഭാഗമായാണ് പരിശുദ്ധ ബാവ തിരുമേനി തെൻറ കർമമണ്ഡലത്തിൽ പ്രവർത്തിച്ചതെന്ന് യൂസുഫലി ഓർമിച്ചു. കാത്തലിക്ക് സഭ അറേബ്യൻ മേഖല ബിഷപ് റവ. പോൾ ഹിൻഡർ, അർമീനിയൻ സഭയുടെ യു.എ.ഇ- ഖത്തർ ഭദ്രാസന ബിഷപ് മെർസോബ് സർക്കീസിയ, എത്യോപ്യൻ സഭ മധ്യപൂർവ ദേശത്തെ ഭദ്രാസന ബിഷപ് അബ്ബ ദിമത്രയോസ്, എറിത്രിയൻ ഓർത്തഡോക്‌സ് സഭ ബിഷപ് അബൂനാ ബേസിൽ, കോപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെ റവ. ഫാ. ബിഷോയി സാലിബ് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.
ആധ്യാത്മിക സംഘടന പ്രവർത്തകർ, ഇടവകയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു. ഇടവക വികാരി ഫാ. എൽദോ എം. പോൾ, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.