ആ​ൽ മ​ക്​​തൂം പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​യ​ർ​ത്തു​ന്നു

ഗ​താ​ഗ​ത​ ത​ട​സ്സ​മി​ല്ലാ​തെ ആ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി

ദു​ബൈ: വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​ക്കാ​തെ ആ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). ന​ഗ​ര​ത്തി​ന്‍റെ ര​ണ്ട്​ ഭാ​ഗ​ങ്ങ​ളാ​യ ദേ​ര​യെ​യും ബ​ർ​ദു​ബൈ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദു​ബൈ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ പാ​ല​മാ​ണി​ത്. അ​ഞ്ച് സ​മ​യ ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ച്​ ആ​സൂ​ത്രി​ത​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ആ​ർ.​ടി.​എ പാ​ല​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ദി​നം​പ്ര​തി​യു​ള്ള പ​തി​വ് പ​ണി​ക​ൾ, പ്ര​തി​വാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​തി​മാ​സ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ത്രൈ​മാ​സ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, വാ​ർ​ഷി​ക പ്ര​ധാ​ന അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ഞ്ചു സ​മ​യ​ങ്ങ​ളി​ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

പ​ണി​ക​ളു​ടെ ഭൂ​രി​ഭാ​ഗ​വും ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ വാ​ഹ​ന​ങ്ങ​ൾ കു​റ​ഞ്ഞ അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​സ​മ​യ​രീ​തി വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​ന്​ ത​ട​സ്സം സൃ​ഷ്ടി​ക്കാ​തി​രി​ക്കാ​ൻ വ​ലി​യ രീ​തി​യി​ൽ ഉ​പ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ൽ മ​ക്തൂം പാ​ല​ത്തി​ൽ ഏ​ക​ദേ​ശം 5,222 ജോ​ലി സ​മ​യം ആ​വ​ശ്യ​മാ​യ 104 പ​തി​വ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​താ​യി ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ബ്​​ദു​ല്ല അ​ൽ അ​ലി പ​റ​ഞ്ഞു.

ഇ​രു ദി​ശ​ക​ളി​ലു​മാ​യി മ​ണി​ക്കൂ​റി​ൽ 22,000 വാ​ഹ​ന​ങ്ങ​ൾ വ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ല​ത്തി​ൽ സു​ഗ​മ​മാ​യ ഗ​താ​ഗ​തം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. 2014നും 2022​നും ഇ​ട​യി​ൽ പാ​ല​ത്തി​ൽ ആ​ർ.​ടി.​എ 14 വ​ലി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി.

1961ൽ ​ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട പാ​ലം തു​റ​ക്കാ​നും അ​ട​ക്കാ​നും ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ച്ച​താ​ണ്. പാ​ല​ത്തി​ന്റെ ഹൈ​ഡ്രോ​ളി​ക് സി​സ്റ്റ​ങ്ങ​ളു​ടെ എ​ല്ലാ പൈ​പ്പു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്​ അ​ട​ക്ക​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ്​ ഇ​ട​വേ​ള​ക​ളി​ൽ ന​ട​ക്കാ​റു​ള്ള​ത്. പാ​ല​ത്തി​ന്റെ ച​ലി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ അ​വ​സ്ഥ വി​ല​യി​രു​ത്തു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്താ​റു​ണ്ട്. ഇ​തെ​ല്ലാം ഗ​താ​ഗ​ത ത​ട​സ്സ​മി​ല്ലാ​തെ​യാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Tags:    
News Summary - Repair work completed on Al Maktoum Bridge without any hindrance fixed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.