ദുബൈ: ഇന്ത്യൻ യാത്രികർക്ക് യു.എ.ഇ വിലക്കേർപെടുത്തിയിട്ട് നൂറ് ദിനം പിന്നിടുന്ന ദിവസമാണ് പ്രവാസികൾക്ക് യു.എ.ഇയിലേക്ക് മടങ്ങാനുള്ള വഴി തുറക്കുന്നത്.
വ്യാഴാഴ്ച മുതൽ സർവിസ് തുടങ്ങുമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. എന്നാൽ, അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരിൽ ഭൂരിപക്ഷവും ആഗസ്റ്റ് ഏഴ് മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഈ സമയത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഒറ്റ ദിവസംകൊണ്ട് ടിക്കറ്റ് നിരക്ക് ഇരട്ടിയായി. ചൊവ്വാഴ്ച രാവിലെ 750 ദിർഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് നിരക്ക് വൈകീട്ടോടെ 2000 ദിർഹം (40,000 രൂപ) കടന്നു.
യു.എ.ഇയിൽ താമസവിസയുള്ളവർക്ക്. സന്ദർശകവിസക്കാർക്ക് അനുമതിയില്ല. താമസവിസയുടെ കാലാവധി കഴിഞ്ഞവർക്കും അനുമതി ലഭിക്കില്ല. എന്നാൽ, ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഗോൾഡൻ വിസ, സിൽവർ വിസ, പാർട്ണർഷിപ് വിസ, നിക്ഷേപക വിസ എന്നിവയുള്ളവർക്ക് നേരത്തെ അനുമതിയുണ്ട്.
യു.എ.ഇയിൽനിന്ന് വാക്സിനെടുത്തശേഷം നാട്ടിലെത്തിയവർക്ക് മാത്രമാണ് യാത്രാനുമതി. രണ്ടാം ഡോസ് എടുത്തശേഷം 14 ദിവസം പൂർത്തിയാക്കിയിരിക്കണം. സിനോഫാം, ഫൈസർ, ആസ്ട്രാസനഗ, സ്പുട്നിക് എന്നിവയാണ് യു.എ.ഇയിൽ വിതരണം ചെയ്യുന്നത്. എന്നാൽ, യു.എ.ഇക്ക് പുറത്തുള്ള രാജ്യങ്ങളിൽനിന്ന് ഈ വാക്സിൻ എടുത്തവർക്ക് യാത്രാനുമതിയില്ല. കുട്ടികൾക്ക് യു.എ.ഇയിൽ വാക്സിനേഷൻ നിർബന്ധമല്ല. മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്കും എത്താം എന്ന നേരത്തെയുള്ള അറിയിപ്പിൽ മാറ്റം വന്നിട്ടില്ല.
ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യമേഖലയിലെ ടെക്നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി), യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർഥികൾ, മാനുഷിക പരിഗണന അർഹിക്കുന്നവർ, യു.എ.ഇ ഫെഡറൽ- ലോക്കൽ സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ, ഗോൾഡൻ വിസക്കാർ, സിൽവർ വിസക്കാർ.
യാത്ര െചയ്യാം. യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് വിസക്കാർ 72 മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. എത്തേണ്ട രാജ്യത്തിെൻറ അനുമതി നേടിയിരിക്കണം. കൃത്യമായ രേഖകൾ ഇെല്ലങ്കിൽ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കും. എത്തേണ്ട രാജ്യത്തെ വാക്സിനേഷൻ നിബന്ധന പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.