റാക് ഖുസാമില്‍ ഇമാറാത്തി വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍നിന്ന്

വനിത ദിനാഘോഷത്തില്‍ പങ്കാളികളായി റാക് പൊലീസ്

റാസല്‍ഖൈമ: വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി റാക് പൊലീസും ഇമാറാത്തി വനിത ദിനാഘോഷത്തില്‍ പങ്കെടുത്തു.റാക് പൊലീസ് ജനറല്‍ കമാന്‍ഡ് ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് അല്‍ സല്‍ഹാദി, ടൂറിസം പൊലീസ് ഉദ്യോഗസ്ഥര്‍, കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ അബ്​ദുല്ല ബിന്‍ സല്‍മാന്‍ അല്‍ നുഐമി എന്നിവര്‍ പങ്കെടുത്തു. വാദ്യ ബാൻഡ്​​ മേളങ്ങളൊരുക്കിയും വനിത ജീവനക്കാര്‍ക്ക് റോസാപുഷ്പങ്ങള്‍ വിതരണം ചെയ്തുമാണ് ചടങ്ങുകള്‍ നടന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.