ദുബൈ: ദുബൈയിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ക്യൂ ആർ കോഡ് വഴി പാർക്കിങ് ഫീസടക്കാൻ സൗകര്യം. നിലവിലുള്ള പാർക്കിങ് പേമെൻറ് മെഷീനുകളിലാണ് ഇതിനുള്ള സൗകര്യം ആർ.ടി.എ ഒരുക്കിയിരിക്കുന്നത്്. 'ആപ് ക്ലിപ്സ്' എന്ന് പേരിട്ടിരിക്കുന്ന സംവിധാനം ഐ ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭിക്കുക.
കൂടുതൽ ഉപഭോക്താക്കളും എസ്.എം.എസ് വഴിയാണ് പാർക്കിങ് ഇടുന്നത്. എസ്.എം.എസ് വഴി പാർക്കിങ് ഇടുേമ്പാൾ 30 ഫിൽസ് അധികമായി നൽകേണ്ടിവരുന്നുണ്ട്. എന്നാൽ, പാർക്കിങ് മെഷീൻ വഴി ഫീസടച്ചാൽ ഈ തുക ലാഭിക്കാം. ദുബൈയിലെ 70 ശതമാനം മെഷീനുകളിലും ക്യൂ ആർ കോഡ് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ബാക്കിയുള്ളവയിലും ഉടൻ പതിപ്പിക്കും. സ്കാൻ ചെയ്ത ശേഷം നോൾ കാർഡോ നാണയമോ വഴി പണമടക്കാം.
ഐ ഫോണിലെ ആപ്പിൾ പേ വഴിയും അനായാസം പണമടക്കാൻ കഴിയും. ഇതിനായി പ്രത്യേകം ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നതാണ് മറ്റൊരു സവിശേഷത. പേപ്പർരഹിത ദുബൈ എന്ന ആശയത്തിന് പ്രോത്സാഹനം നൽകുന്നതിലേക്കുള്ള ചുവടുവെപ്പാണ് പുതിയ സംവിധാനമെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.