അജ്മാന്: നിര്‍ധന കുടുംബങ്ങള്‍ക്ക് നാലു ദശലക്ഷം ദിർഹം സംഭാവന നല്‍കി അജ്മാന് ഭരണാധികാരി. അജ്മാന് എമിറേറ്റിെൻറ ഭരണസാരഥ്യം ഏറ്റെടുത്തതിെൻറ 40ാം വാർഷികത്തോടനുബന്ധിച്ചാണ് സുപ്രീം കൗൺസിൽ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പരിമിത വരുമാനക്കാര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചത്. ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ചാരിറ്റി ഫൗണ്ടേഷെൻറ ചെയർമാൻ എന്ന നിലയില്‍ അജ്മാനിലെ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിലിെൻറ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി സഹായ വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അജ്മാൻ ഭരണാധികാരിയുടെ ഈ സംഭാവന താഴ്ന്ന വരുമാനവും അവശതയനുഭവിക്കുന്ന ആളുകളെയും സഹായിക്കാനാണെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ശൈഖ അസ്സ ബിൻത് അബ്ദുല്ല അൽ നുഐമി പറഞ്ഞു. ഇതു പ്രകാരം രണ്ടായിരം കാർഡുകൾക്ക് 40ലക്ഷം ദിർഹം വിതരണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. ഓരോ കാർഡിലും അജ്മാൻ മാർക്കറ്റ് സഹകരണ സൊസൈറ്റിയിൽ നിന്ന് അടിസ്ഥാന ആവശ്യങ്ങൾ വാങ്ങാനുള്ള 2,000 ദിർഹമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.