ഷാര്‍ജ: ഷോപ്പിങ്ങില്‍ പുതുമകളും വ്യത്യസ്തതകളും സമ്മാനിച്ച് യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാൾ ആറാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. സെപ്റ്റംബര്‍ നാലിന് സഫാരി മാളില്‍ നടന്ന അഞ്ചാം വാര്‍ഷിക ചടങ്ങില്‍ കോൺസുൽ ബിജേന്ദര്‍ സിങ് മുഖ്യാതിഥിയായി. സഫാരി ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, പ്രമുഖ അസോസിയേഷന് ഭാരവാഹികളായ നിസാര്‍ തളങ്കര (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ്).
അന്‍വര്‍ നഹ (യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി), ഇബ്രാഹിം മുറിച്ചാണ്ടി (ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ്), അബ്ദുൽ ഖാദര്‍ ചക്കനാത്ത് (കെ.എം.സി.സി തൃശൂര്‍ ജില്ല പ്രസിഡന്റ്), ചാക്കോ ഊളക്കാടന്‍ തുടങ്ങിയവരും സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍, പര്‍ച്ചേസ് ബി.എം. കാസിം തുടങ്ങിയ മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഒരു കച്ചവടസ്ഥാപനം എന്നതിലുപരി ഉപഭോക്താക്കള്‍ നെഞ്ചിലേറ്റിയ സ്ഥാപനമാണ് സഫാരിയെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റികൊണ്ടുതന്നെ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ഉടന്‍ തന്നെ റാസല്‍ഖൈമയിലും വൈകാതെ തന്നെ ദുബൈയിലും അബൂദബിയിലും മറ്റു എമിറേറ്റ്സുകളിലും സഫാരിമാളിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും ചടങ്ങില്‍ പ്രഖ്യാപിച്ചു.
സഫാരിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത് യു.എ.ഇയിലെ ജനങ്ങളാണെന്നും, അതിന്റെ തെളിവാണ് വിജയകരമായ അഞ്ചാം വാര്‍ഷികം പൂര്‍ത്തിയാക്കി സഫാരി ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
വര്‍ഷത്തില്‍ 365 ദിവസം നിര്‍ത്താതെയുള്ള ധാരാളം വിന് കാര്‍ പ്രമോഷനുകളും ഓഫറുകളും ഒരു മാളില്‍ 15ഓളം ജ്വല്ലറി ഷോപ്പുകള്‍ അടക്കം ഒരു വലിയ ഗോള്‍ഡ് സൂക്ക് വരെ ഒരുക്കിയിരിക്കുന്നത് സഫാരി മാളില്‍ മാത്രം കാണുന്ന പ്രത്യേകതയാണെന്നും, അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.