ഷാർജ: ഔദ്യോഗിക സന്ദർശനത്തിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മസ്കത്തിൽ എത്തി. പ്രൈവറ്റ് റോയൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയും വാർത്തവിതരണ മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയും ചേർന്ന് സ്വീകരിച്ചു.
ഷാർജയുടെ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉൾപ്പെടെയുള്ള പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒമാൻ രാജാവ് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ ബറക കൊട്ടാരത്തിൽ അദ്ദേഹം സ്വീകരിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആശംസകൾ ഷാർജ ഭരണാധികാരി ഒമാൻ രാജാവിനെ അറിയിച്ചു. ശാസ്ത്ര രംഗത്തും സാംസ്കാരിക വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പുരോഗതിക്ക് ഉതകുന്ന ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.