അജ്മാന്: അജ്മാന്‍ വിനോദ സഞ്ചാര വകുപ്പ് വിവിധ സാമൂഹിക കൂട്ടായ്മകളുടെ വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച റണ്‍ അജ്മാന് മികച്ച പ്രതികരണം. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും വ്യാപകമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 400ലധികം അമച്വർ, പ്രൊഫഷനൽ അത്‌ലറ്റുകളുടെ വൻ പങ്കാളിത്തത്തോടെയായിരുന്നു മത്സരം അരങ്ങേറിയത്. അൽ സോറ-മറീന1 ൽ നിന്ന് ആരംഭിച്ച ഓട്ടത്തിൽ 1, 2.5, 5, 10 കിലോമീറ്ററുകള്‍ വിഭാഗത്തിലാണ് പ്രധാനമായും മത്സരം അരങ്ങേറിയത്. മത്സരങ്ങളില്‍ മൊത്തം 126 വിജയികളുണ്ടായിരുന്നു. എമിറേറ്റിൽ സ്പോർട്സ് ടൂറിസം വർധിപ്പിക്കാനും സമൂഹത്തിൽ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക, യുവാക്കളെ കായികതാരങ്ങളാക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് റൺ അജ്മാൻ 2022 ന്‍റെ പ്രധാന ലക്ഷ്യമെന്ന് അജ്മാൻ ടൂറിസം വികസന വകുപ്പ് ആക്ടിങ് ഡയറക്ടർ ജനറൽ ഖദീജ തുർക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.