ഷാർജ: ഷാർജ യൂനിവേഴ്സിറ്റിയിലെ ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി സ്പേസ് സയൻസസ് ആൻഡ് ടെക്നോളജിയിലെ (എസ്.എ.എ.എസ്.എസ്.ടി) ക്യൂബ്സാറ്റ് ടീം ഏറ്റവും പുതിയ ശാസ്ത്രീയ ഉപകരണമായ 4.5 മീറ്റർ എസ്-ബാൻഡ് ഗ്രൗണ്ട് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കി. ഷാർജ-സാറ്റ് ക്യൂബ്സാറ്റ് സീരീസിൽനിന്ന് ഉയർന്ന ഡേറ്റ കൈമാറ്റം ചെയ്യാനും ഉയർന്ന റെസല്യൂഷൻ ഇമേജുകൾ ഡൗൺലോഡ് ചെയ്യാനും ഇതുവഴി സാധിക്കും.
2023 ജനുവരിയിൽ എസ്.എ.എ.എസ്.എസ്.ടി വിക്ഷേപിച്ച ആദ്യത്തെ ക്യൂബ് ഉപഗ്രഹമായ ‘ഷാർജ-സാറ്റ്-1’ൽനിന്ന് ഡേറ്റ സ്വീകരിക്കുക എന്നതാണ് സ്റ്റേഷന്റെ പ്രാഥമിക ദൗത്യം. ഉപഗ്രഹത്തിൽ രണ്ട് പേലോഡുകളാണുള്ളത്. ഒന്നാമത്തേത് ഏറ്റവും പരിഷ്കരിച്ച എക്സ്-റേ ഡിറ്റക്ടറാണ്. സൗര കൊറോണൽ ദ്വാരങ്ങൾ നിരീക്ഷിച്ച് അവയുടെ പ്രഭാവം അളക്കുന്നതിലൂടെ ബഹിരാകാശ കാലാവസ്ഥ പഠിക്കാൻ സഹായിക്കുന്നവയാണിത്. യു.എ.ഇ, എമിറേറ്റ്സ് ഓഫ് ഷാർജ എന്നിവ പകർത്താൻ ലക്ഷ്യമിട്ടുള്ള ഡ്യുവൽ ഒപ്റ്റിക്കൽ കാമറയാണ് സെക്കൻഡറി പേലോഡ്. ഷാർജ സാറ്റ്-2 പദ്ധതി പോലെയുള്ള അക്കാദമിയുടെ ഭാവി ദൗത്യങ്ങളിലും എസ്-ബാൻഡ് ഗ്രൗണ്ട് സ്റ്റേഷൻ ഉപയോഗിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.