ദുബൈ: രണ്ടാഴ്ചത്തേക്ക് ഷാർജയിലെ അമ്മായിക്കൊപ്പം അടിച്ചുപൊളിക്കാൻ എത്തിയതാണ് ഏഴാം ക്ലാസുകാരൻ സാഹിം ഖാനും മൂന്നാം ക്ലാസുകാരി സമാ ഖാനും. കുവൈത്തിലുള്ള മാതാപിതാക്കളായ സജീവ് ഖാനെയും സജ്നയെയും കൂട്ടാതെയായിരുന്നു യാത്ര. ഫെബ്രുവരി 29ന് ഷാർജയിലെത്തിയ കുഞ്ഞുങ്ങൾ മടങ്ങിയത് ഇന്നലെ. കോവിഡ് തീർത്ത ലോക്ഡൗണാണ് കുട്ടികളെയും മാതാപിതാക്കളെയും അഞ്ചുമാസത്തോളം അക്കരെയും ഇക്കരെയും നിർത്തിയത്.
കുന്ദംകുളം ബദനി സ്കൂളിന് സമീപം താമസിക്കുന്ന സജീവ് ഖാെൻറ പെങ്ങളായ ജെബിനയുടെയും ഭർത്താവ് അനസിെൻറയും അടുക്കലേക്ക് അവധി ആഘോഷിക്കാനാണ് സാഹിമും സമയും എത്തിയത്. സജ്നയുടെ സഹോദരൻ ഫിഷാദും ഇവിടെയാണ്. മാർച്ച് പകുതിയോടെ തിരിച്ചുപോകാനായിരുന്നു പദ്ധതി. എന്നാൽ, തിരികെ പോകാൻ സമയമായപ്പോൾ വിമാനവിലക്ക് വീണു. ക്ലാസുകൾ ഓൺലൈനിലായതും വിസ കാലാവധി നീട്ടിക്കിട്ടിയതും ഭാഗ്യമായി. ഇടക്ക് അബൂദബി റുവൈസിലുള്ള ഫിഷാദിെൻറ അടുക്കൽ പോയപ്പോൾ അബൂദബിയിലെ ലോക്ഡൗണിൽ കുടുങ്ങാെത കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. മാസങ്ങൾക്കു ശേഷം മക്കളെ നേരിൽ കാണാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് സജീവും സജ്നയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.