ദുബൈ: എക്സ്പോ നഗരിയിൽ വെള്ളിയും ശനിയും വിഖ്യാത ബ്രിട്ടീഷ് സംഗീതജ്ഞൻ സമി യൂസുഫിെൻറ വിരുന്ന്. 'ബിയോണ്ട് ദി സ്റ്റാർസ്' എന്ന അദ്ദേഹത്തിെൻറ ഷോയാണ് അൽ വസ്ൽ പ്ലാസയിൽ ഒരു മണിക്കൂർ നേരം രണ്ടുദിവസവും അരങ്ങേറുക. രാത്രി 8:30നാണ് ഷോ ആരംഭിക്കുക. ലോകമെമ്പാടുമുള്ള സംഗീതജ്ഞരുടെ വലിയനിര തന്നെ സമി യൂസുഫിനൊപ്പം വേദിയിലെത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എക്സ്പോ, യു.എ.ഇയുടെ പൈതൃകം, സിൽക്ക് റോഡ് എന്നിവയുടെ പ്രചോദനം ഉൾക്കൊണ്ട പ്രത്യേക ഷോയായിരിക്കുമിത്.
രണ്ട് തന്ത്രികളുള്ള ചൈനീസ് ഉപകരണമായ എർഹു വിദഗ്ധൻ ഗുവോ ഗാ, ഇന്ത്യൻ സിത്താരിസ്റ്റ് അസദ് ഖാൻ, മൊറോക്കൻ ഗായകൻ നബ്ലിയ മാൻ, അസർബൈജാനി ഗായകൻ തായാർ ബൈറമോവ് എന്നിവരുടെ അവതരണങ്ങളും വിരുന്നിലെ വിഭവങ്ങളായെത്തും.
ശനിയാഴ്ച എ.ആർ. റഹ്മാൻ പരിശീലിപ്പിച്ച ഫിർദൗസ് ഓർക്കസ്ട്രയുടെ അരങ്ങേറ്റത്തിനും എക്സ്പോ നഗരി സാക്ഷിയാകും. പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്മാൻ കേമ്പാസ് ചെയ്ത പ്രത്യേക രീതിയും ഉൾകൊള്ളിച്ച അവതരണം ജൂബിലി പാർക്കിലാണ് നടക്കുക. രാത്രി ഏഴിനാണ് ഇത് ആരംഭിക്കുക. 23 വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള 50 കലാകാരികളാണ് ഫിർദൗസ് ഓർക്കസ്ട്രയിൽ അണിചേർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.