ദുബൈയിൽ ക്രിക്കറ്റും ടെന്നീസും പഠിപ്പിക്കാൻ സാനിയയും ഷൊഐബും

ക്രിക്കറ്റും ടെന്നീസും ഒരു കുടക്കീഴിൽ അണിനിരത്തി പരിശീലന സ്​ഥാപനം തുടങ്ങാനൊരുങ്ങുകയാണ്​ താര ദമ്പതികളായ സാനിയ മിർസയും ഷൊഐബ്​ മാലിക്കും. ദുബൈയിൽ ആഗസ്​റ്റിലായിരിക്കും ടെന്നിസ്​-ക്രിക്കറ്റ്​ സ്​കൂൾ തുറക്കുക. ആദ്യമായാണ്​ ടെന്നിസിനും ക്രിക്കറ്റിനുമായി സംയുക്​ത പരിശീലന കേന്ദ്രം ഒരുങ്ങുന്നതെന്ന്​ സാനിയ പറയുന്നു.

സമയം കിട്ടു​േമ്പാഴെല്ലാം ദുബൈയിൽ തങ്ങുന്നവരാണ്​ ഇരുവരും. പാം ജുമൈറയിൽ ഇവർക്ക് സ്വന്തമായി വീടുണ്ട്​. പാകിസ്​താൻ സൂപർ ലീഗിൽ കളിക്കുന്നതിനായി ഷു​ൈഎബ്​ ഇപ്പോൾ അബൂദബിയിലുണ്ട്​. ദുബൈ ഓപണിൽ കളിക്കാൻ സാനിയയും അടുത്തിടെ യു.എ.ഇയിൽ എത്തിയിരുന്നു. ഇന്ത്യയും പാകിസ്​താനും കഴിഞ്ഞാൽ ഇരുവരും ഏറ്റവും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന നഗരം ദുബൈയാണ്​.

അതിനാൽ കൂടിയാണ്​ സംയുക്​ത പരിശീലന കേന്ദ്രം ദുബൈയിൽ തുടങ്ങാൻ തീരുമാനിച്ചത്​. മാത്രമല്ല, സാനിയയുടെ പേരിൽ പാകിസ്​താനിലും ഷൊഐബി​െൻറ പേരിൽ ഇന്ത്യയിലും അക്കാദമി തുടങ്ങുന്നതിൽ രാഷ്​ട്രീയമായ എതിർപ്പുകളും ഉണ്ടായേക്കാം. ന്യൂട്രൽ വേദി എന്ന നിലയിൽ ദുബൈയാണ്​ ബെസ്​റ്റ്​. കായിക ലോകത്തിന്​ ദുബൈ നൽകുന്ന പിന്തുണയും എല്ലാ ലോകരാജ്യങ്ങളിൽ നിന്നുമുള്ളവർ ഇവിടെ തങ്ങുന്നതും അവരെ ദുബൈയുമായി കൂടുതൽ അടുപ്പിച്ചു.

സാനിയക്ക്​ ഹൈദരാബാദിൽ സ്വന്തമായി ടെന്നിസ്​ അക്കാദമിയുണ്ട്​. ഇതി​െൻറ ബ്രാഞ്ച്​ എന്ന നിലയിലായിരിക്കും ദുബൈ സ്​കൂൾ പ്രവർത്തിക്കുക. ടോക്യോ ഒളിമ്പിക്​സ്​ ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ്​ സാനിയ. ഒളിമ്പിക്​സിന്​ മുൻപ്​ സ്​കൂൾ തുറക്കാനാണ്​ പദ്ധതി. ഫുട്​ബാളിനും ക്രിക്കറ്റിനും​ ഏറെ പ്രാധാന്യം നൽകുന്ന നാടാണ്​ യു.എ.ഇ. സ്വന്തമായി ടെന്നിസ്​ താരങ്ങളെയും വളർത്തിക്കൊണ്ടു വരാൻ ലക്ഷ്യമിട്ട്​ നിരവധി ഗ്രൗണ്ടുകളും അക്കാദമികളും ഇവിടെ തുറക്കുന്നുണ്ട്​. ആറ്​ തവണ ഗ്രാൻഡ്​ സ്ലാം ഡബ്​ൾസ്​ കിരീടം നേടിയ സാനിയയുടെ അക്കാദമി ഇതിന്​ മുതൽക്കൂട്ടാകുമെന്നാണ്​ കരുതുന്നത്​. 

Tags:    
News Summary - Sania and Shoaib to teach cricket and tennis in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.