സഞ്ജയ് സുധീർ യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

ദുബൈ: യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സഞ്ജയ് സുധീർ ചുമതലയേൽക്കും. നിലവിലെ സ്ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസറായി നിയമിക്കും. വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ ഫോറിൻ സർവീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീർ നിലവിൽ മാലിദ്വീപിലെ അംബാസഡറാണ്. വിദേശകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം നേരത്തേ സിഡ്നിയിലെ കോൺസുൽ ജനറലായും, ജനീവ വേൾഡ് ട്രേഡ് ഓർഗനൈസേഷനിലെ ഇന്ത്യയുടെ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്, ഈജിപ്തിലെ ഇന്ത്യൻ എംബസി, സിറിയയിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഐ ഐ ടിയിൽ നിന്ന് സാങ്കേതിക പഠനം പൂർത്തിയാക്കിയ ശേഷമാണ് സഞ്ജയ് സൂധീർ ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് എത്തുന്നത്.

Tags:    
News Summary - Sanjay Sudhir is the new Indian Ambassador to the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.