അബൂദബി: സൗദിയുടെയും ബഹ്റൈെൻറയും പ്രസ്താവനകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തറുമായുള്ള നയതന്ത്രം ഉൾപ്പെടെ എല്ലാവിധബന്ധങ്ങളും വിേച്ഛദിച്ചതായി യു.എ.ഇ അറിയിച്ചു.
ഖത്തർ നയതന്ത്രപ്രതിനിധികൾക്ക് യു.എ.ഇ വിടാൻ 48 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഖത്തർ പൗരന്മാർ യു.എ.ഇയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിലവിൽ യു.എ.ഇയിലുള്ള ഖത്തർ പൗരന്മാർ 14 ദിവസത്തിനകം രാജ്യം വിടണം. യു.എ.ഇ പൗരന്മാർ ഖത്തറിലേക്ക് പോകുന്നത് നിരോധിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം യു.എ.ഇ വ്യോമമേഖലയും തുറമുഖങ്ങളും ഖത്തരികൾക്ക് വിലക്കുള്ളതായും ഖത്തരികളുടെ വാഹനങ്ങൾ യു.എ.ഇയിലേക്ക് വരുകയോ യു.എ.ഇ അതിർത്തി കടന്ന് പോകുകേയാ ചെയ്യുന്നത് വിലക്കിയതായും അറിയിച്ചിട്ടുണ്ട്.
ഗൾഫ് സഹകരണ കൗൺസിലിനും ജി.സി.സി രാജ്യങ്ങളുടെ സുരക്ഷക്കും സുസ്ഥിരതക്കും സമ്പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു. മേഖലയുടെ സുരക്ഷയും സുസ്ഥിരതയും തകർക്കുന്ന പ്രവർത്തനങ്ങൾ ഖത്തർ തുടരുന്നതിനാലും അന്താരാഷ്ട്രകരാറുകളും ധാരണകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലുമാണ് ഇൗ നടപടികളെന്നും യു.എ.ഇ വിശദീകരിച്ചു. 2014ൽ ജി.സി.സി നയതന്ത്രപ്രതിനിധികളെ ദോഹയിലേക്ക് മടക്കിയയക്കുന്നതുമായി ബന്ധപ്പെട്ട റിയാദ് കരാറിലെ നിബന്ധനകൾ പാലിക്കുന്നതിൽ ഖത്തർ പരാജയപ്പെട്ടു. ഇസ്ലാമിക് ബ്രദർഹുഡ് പോലുള്ള സംഘങ്ങൾക്ക് ഖത്തർ പിന്തുണയും ഫണ്ടും നൽകുകയും അവർക്ക് ആതിഥ്യം വഹിക്കുകയും ചെയ്തു. മേഖലയിലെ ഭീകരവാദത്തെ എതിർക്കുന്നതും ഇറാനെ ഭീകരവാദം സ്പോൺസർ ചെയ്യുന്ന രാജ്യമായി പരിഗണിക്കുന്നതും സംബന്ധിച്ച് 2017 മേയ് 21ന് റിയാദിൽ നടന്ന യു.എസ്-ഇസ്ലാമിക ഉച്ചകോടിയിൽ പുറപ്പെടുവിച്ച പ്രസ്താവനയെ ഖത്തർ ലംഘിച്ചതായും പ്രസ്താവനയിൽ പറയുന്നു. പൊതുവെ ജി.സി.സി രാജ്യങ്ങളുടെയും പ്രത്യേകിച്ച് ഖത്തറിലെ ജനങ്ങളുടെയും താൽപര്യസംരക്ഷണത്തിനാണ് ഇത്തരം നടപടികൾ എടുക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.