ദുബൈ: ഒറ്റദിവസത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെ സ്വീകരിച്ച് റെക്കോഡിട്ട് എക്സ്പോയിലെ സൗദി പവലിയൻ. വെള്ളിയാഴ്ച 23,000 സന്ദർശകരെ പ്രവേശിപ്പിച്ചാണ് സൗദി റെക്കോഡിട്ടത്. ഇതോടെ പവലിയൻ ആരംഭിച്ച ശേഷം പ്രവേശിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. എക്സ്പോയുടെ നേട്ടങ്ങളുടെ പട്ടികയിൽ സൗദിയുടെ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോള സന്ദർശക സമൂഹത്തിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ പവലിയൻ കമീഷണർ ജനറൽ എൻജി. ഹുസൈൻ ഹൻബസസാഹ് സന്തോഷം രേഖപ്പെടുത്തി. പ്രദർശനത്തിെൻറ ആദ്യദിനം മുതൽ സന്ദർശകരെ ധാരാളമായി ആകർഷിക്കാൻ പവലിയന് സാധിച്ചിട്ടുണ്ടെന്നും രാജ്യത്തിെൻറ പൈതൃകവും വികസന മുന്നേറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുടേത് കഴിഞ്ഞാൽ രാജ്യങ്ങളുടെ പവലിയനുകളിൽ ഏറ്റവും വലുതാണ് സൗദിയുടേത്. ചരിഞ്ഞ സ്ക്രീൻ രൂപത്തിലുള്ള മുൻഭാഗവും അകത്തെ വിവിധ പ്രദർശനങ്ങളും ഏവരെയും ആകർഷിക്കുന്ന രൂപത്തിലുള്ളതാണ്. വിവിധ സമയങ്ങളിൽ സൗദി പരമ്പരാഗത സംഗീത-നൃത്ത പരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.