അബൂദബി: സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാർഥികളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തയാറെടുപ്പ് ചർച്ചകൾ അബൂദബി പൊലീസിെൻറ ഗതാഗത^പട്രോൾ ഡയറക്ടറേറ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ സുരക്ഷയും എല്ലാ റോഡുകളിലും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനുള്ള അബൂദബി പൊലീസിെൻറ പ്രതിബദ്ധതയെ കുറിച്ച് ട്രാഫിക് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് ആൽ ശേഹി ഉൗന്നിപ്പറഞ്ഞു. ഇതിനായി സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കിയതായും അദ്ദേഹം അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും വാഹനാപകടങ്ങൾ കുറക്കാനും ഒന്നിച്ച് പ്രവർത്തിക്കുന്നതിന് എല്ലാ അധികൃതരും ജനങ്ങളും തമ്മിലുള്ള സഹകരണം ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ലക്ഷ്യംവെക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകാൻ സ്കൂൾ ബസ് ഡ്രൈവർമാർ, രക്ഷിതാക്കൾ, മറ്റു വാഹന ഉടമകൾ എന്നിവരെ അദ്ദേഹം ആഹ്വാനം ചെ
യ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.