ദുബൈ: ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും സർക്കാർ വിദ്യാലയങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ദുബൈ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ സമയം വൈജ്ഞാനിക^മാനവ വികസന അതോറിറ്റിയും (കെ.എച്ച്.ഡി.എ) അറിയിച്ചിട്ടുണ്ട്.
സർക്കാർ സ്കൂളുകളിലെ കിൻറർഗാർട്ടൻ സമയം രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയായി ചുരുക്കി. പ്രൈമറി സ്കൂളുകളിലെ ആൺകുട്ടികൾക്ക് രാവിലെ എട്ട് മുതൽ ഉച്ചക്ക് 12.35 വരെയും പെൺകുട്ടികൾക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.35 വരെയുമായിരിക്കും ക്ലാസ് സമയം.
സെക്കൻഡറി സ്കൂളുകളിലെ ആൺകുട്ടികൾക്ക് രാവിലെ എട്ടിന് ക്ലാസ് തുടങ്ങി ഉച്ചക്ക് 1.20ന് അവസാനിക്കും. പെൺകുട്ടികൾക്ക് രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചക്ക് 2.20 ആയിരിക്കും അവസാനിക്കുക.
റമദാനിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി ചുരുക്കുമെന്ന് വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകളുടെ പ്രവൃത്തി സമയം രാവിലെ എട്ടിനും 8.30നും ഇടയിൽ ആരംഭിക്കുകയും ഉച്ചക്ക് ഒന്നിനും 1.30നും ഇടയിൽ അവസാനിക്കുകയും ചെയ്യുമെന്ന് കെ.എച്ച്.ഡി.എ ലൈസൻസിങ്^കംപ്ലൈൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ദർവീശ് പറഞ്ഞു. റമദാനിൽ കായിക വിദ്യാഭ്യാസ ക്ലാസുകൾ ഒഴിവാക്കാൻ കെ.എച്ച്.ഡി.എ സ്വകാര്യ സ്കൂളുകളോട് ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.