ദുബൈയിലെ സ്​കൂളുകൾക്ക്​ ബിരുദദാന ചടങ്ങ്​ നടത്താം

ദുബൈ: ദുബൈയിലെ സ്വകാര്യ സ്​കൂളുകൾക്ക്​ ബിരുദദാന ചടങ്ങുകൾ നടത്താൻ അനുമതി. ദുബൈയിലെ വിദ്യാഭ്യാസ വകുപ്പായ നോളജ്​ ആൻഡ്​ ഹ്യൂമൻ ഡെവലപ്​മെൻറ്​ ​അതോറിറ്റിയാണ്​ (കെ.എച്ച്​.ഡി.എ) ഇക്കാര്യം അറിയിച്ചത്​.ഹൈസ്​കൂൾ പഠനം പൂർത്തിയാക്കിയവരുടെ ചടങ്ങുകൾക്കാണ്​ അനുമതി. സ്​കൂളുകളുടെ പ്രവർത്തനം സജീവമാകുന്നതി​െൻറ സൂചനയാണിത്​.

സുരക്ഷിതമായി ചടങ്ങുകൾ നടത്താമെന്ന് ഉറപ്പുള്ള സ്​കൂളുകൾക്ക്​ മാത്രമാണ്​ അനുമതി നൽകുന്നത്​. സ്​കൂൾ കാമ്പസിനുള്ള​ിലോ പുറത്തെ വേദികളിലോ പരിപാടികൾ സംഘടിപ്പിക്കാം. കഴിഞ്ഞ വർഷം സ്​കൂളുകളിലെ ബിരുദദാന ചടങ്ങുകൾ വെർച്വൽ പ്ലാറ്റ്​ഫോമിലായിരുന്നു. ആഘോഷ പരിപാടികളിൽ, വാക്​സിനെടുത്തവർക്ക്​ മാത്രമേ അനുമതി നൽകൂവെന്ന്​ അധികൃതർ അറിയിച്ചിരുന്നു. ബിരുദദാന ചടങ്ങുകൾക്കും ഈ നിബന്ധന ബാധകമാകുമെന്നാണ്​ കരുതുന്നത്​.

യു.എ.ഇയിലെ സ്​കൂളുകളിൽ ഭൂരിപക്ഷവും ക്ലാസ്​ മുറികളിലെ പഠനം തുടങ്ങിയിട്ടുണ്ട്​. എന്നാൽ, പലയിടത്തും കുട്ടികൾ കുറവാണ്​. രക്ഷിതാക്കൾ ഓൺലൈൻ പഠനമാണ്​ കൂടുതലും തിരഞ്ഞെടുത്തത്.​ ഇത്​ മറികടക്കാൻ വാക്​സിൻ കാമ്പയിൻ നടത്താനുള്ള ഒരുക്കത്തിലാണ്​ സ്​കൂളുകൾ. 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്ക്​ ഫൈസർ ബയോടെക്​ വാക്​സിൻ നൽകാൻ അനുമതി ലഭിച്ചതോടെയാണ്​ വാക്​സിനേഷൻ ഡ്രൈവ്​ സജീവമാക്കിയത്​. ചില സ്​കൂളുകൾ ഇതിനായി ഹോട്ടലുകൾ ബുക്ക്​ ചെയ്​തു.

ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച്​ വാക്​സിനേഷൻ നടപ്പാക്കാൻ ശ്രമിക്കുന്ന സ്​കൂളുകളുമുണ്ട്​. വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്​സിൻ നൽകിയ ശേഷം സ്​കൂളുകൾ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവർത്തിപ്പിക്കാമെന്ന വിശ്വാസത്തിലാണ്​ മാനേജ്​മെൻറുകൾ. വാക്​സിനെടുക്കുന്നതോടെ കുട്ടികളെ സ്​കൂളിലേക്കയക്കാൻ രക്ഷിതാക്കൾക്ക്​ ആത്​മവിശ്വാസം വർധിക്കുമെന്ന്​ മാനേജ്​മെൻറ്​ പ്രതീക്ഷിക്കുന്നു. ചില സ്​കൂളുകൾ വാക്​സിനേഷനെ കുറിച്ച്​ രക്ഷിതാക്കളെ ബോധവത്​കരിക്കാൻ പദ്ധതികൾ ആവിഷ്​കരിക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.