ഷാർജ: സർക്കാർ ഓഫിസുകൾക്ക് പിന്നാലെ ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ഇതോടെ, ഷാർജ എമിറേറ്റിലെ കുട്ടികൾക്ക് വെള്ളി, ശനി, ഞായർ അവധിയായിരിക്കും.
ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്ന് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽവരും. ക്ലാസ് സമയം ഉൾപെടെയുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിക്കുമെന്നും എസ്.പി.ഇ.എ വ്യക്തമാക്കി.
ഷാർജ ഒഴികെയുള്ള മറ്റ് എമിറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി. വെള്ളിയാഴ്ച ഉച്ചവരെ ക്ലാസുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.