സ്കോട്ട ഈദ് സംഗമത്തിൽ പങ്കെടുത്ത അംഗങ്ങളും കുടുംബാംഗങ്ങളും
ദുബൈ: സർ സയ്യദ് കോളജ് തളിപ്പറമ്പ അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ പെരുന്നാൾ ദിവസം സ്കോട്ട അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അബൂഹൈലിലെ സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. അജെൽ മാനേജിങ് ഡയറക്ടർ സിറാജ് എം.സി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ഷംഷീർ പറമ്പത്ത് കണ്ടി സ്വാഗതവും ട്രഷറർ ഹാഷിം തൈവളപ്പിൽ നന്ദിയും പറഞ്ഞു. പെരുന്നാൾ ദിനത്തിൽ പഴയ തലമുറയും പുതു തലമുറകളുടെയും ഒത്തുചേരൽ എല്ലാവർക്കും പുത്തനനുഭവമായി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഈദ് കൈനീട്ടം മുതിർന്നവരെ കുട്ടിക്കാലത്തെ അനുഭവങ്ങളിലേക്ക് കൊണ്ടുപോയി.
ചടങ്ങിൽ സ്ക്കോട്ടയുടെ ഫൺഡേയ്സ് പരിപാടിയുടെ ബ്രോഷർ പ്രകാശനം പ്രസിഡന്റ് അബ്ദുൽ നാസർ സിറാജ് എം.സിക്ക് കൈമാറി നിർവഹിച്ചു. സമൂഹവർഷത്തിന്റെ ഭാഗമായി സ്കോട്ട നടത്തുന്ന പദ്ധതിയായ ‘ഫിൽ എ ബാഗ്, ഫിൽ എ ഹാർട്ട്’ ന്റെ ഭാഗമായ ക്യാരി ബാഗുകൾ എക്സിക്യുട്ടിവ് അംഗങ്ങൾക്ക് വിതരണം ചെയ്തു.
സസ്റ്റൈനബിലിറ്റി ക്യാരി ബാഗ് ഫോട്ടോ മത്സര വിജയികൾക്കും കുട്ടികൾക്കായി നടത്തിയ റാഫിൾ ഡ്രോ വിജയികൾക്കുമുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു. ഷഫീഖ്, സി.പി മൻസൂർ, അബ്ദുൽ റഹിമാൻ, അൽതാഫ്, ജുനൈദ്, മൻസൂർ പയ്യന്നൂർ, രഘു നായർ, സാലി അച്ചീരകത്ത്, നിസാം, റഫീഖ് കെ.ടി മുസ്തഫ കുറ്റിക്കോൽ, ഷക്കീൽ, അബ്ദുൽ റഹീം മൈലാഞ്ചിക്കൽ, സൈൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.