അബൂദബി: കടലിൽ അനധികൃത മത്സ്യബന്ധന വലകൾ ഉപയോഗിക്കുന്നുവെന്നതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ സമുദ്രനിരീക്ഷണം ശക്തമാക്കുന്നു. സാദിയാത് ബീച്ചിൽ അഞ്ച് കടൽപ്പശുക്കൾ ചത്ത് കരക്കടിഞ്ഞതിന് കാരണം അനധികൃത വലകളാണെന്ന് അധികൃതർ സംശയിക്കുന്നു. അതേസമയം, ചിലയിനം മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് ഇവയെ പിടിക്കുന്നതിന് യു.എ.ഇ കാലവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം വിലക്കേർെപ്പടുത്തുകയും ചെയ്തിട്ടുണ്ട്്. ഷേരി, സാഫി ഇനത്തിലെ മീനുകൾ പിടിക്കുന്നതിനാണ് നിരോധനം. ഇത്തരം മീനുകൾ വിപണിയിലെത്തുന്നുണ്ടോയെന്ന് മന്ത്രാലയം കർശനമായി നിരീക്ഷിക്കുന്നുണ്ട്. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ ഇൗയിനം മത്സ്യങ്ങൾ വിൽപന നടത്താൻ പാടില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തുനിന്ന് പിടിച്ചതിന് മാത്രമല്ല ഇറക്കുമതി ചെയ്തവക്കും നിരോധനം ബാധകമാണ്. ഇതു സംബന്ധിച്ച് മീൻപിടുത്തക്കാർക്കും വ്യാപാരികൾക്കും മന്ത്രാലയം ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്.
രണ്ട് മാസത്തെ മീൻപിടിത്ത വിലക്ക് മത്സ്യസമ്പത്ത് വർധിക്കാൻ ഉപകരിക്കുമെന്ന് കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയത്തിലെ മത്സ്യ സുസ്ഥിരത വകുപ്പ് ഡയറക്ടർ സലാഹ് അബ്ദുല്ല ആൽ റയ്സി പറഞ്ഞു. സുസ്ഥിര സമുദ്ര പരിസ്ഥിതിയും മത്സ്യസംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഉൽപാദനവും വ്യാപാരവും വർധിപ്പിക്കുന്നതിനും ഇൗ നടപടി ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് ആൺ, രണ്ട് പെൺ കടൽപ്പശുക്കളാണ് ചത്ത് സാദിയാത് ബീചിൽ അടിഞ്ഞിരുന്നത്. ഇതിലൊന്ന് പൂർണ ഗർഭിണിയായിരുന്നു. പ്രാദേശികമായി ‘ഹിയാലി’ എന്നറിയപ്പെടുന്ന വലയിൽ കുടുങ്ങിയാണ് കടൽപ്പശുക്കൾ ചത്തതെന്നാണ് നിഗമനം. നെയ്മീൻ പിടിക്കാൻ അനധികൃതമായി ഉപയോഗിക്കുന്ന ഇൗ വലക്ക് 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ നീളമുണ്ടാകും. വെള്ളത്തിൽ പത്ത് മീറ്റേറാളം ആഴത്തിലാണ് ഇൗ വല വിരിക്കുന്നത്. കടൽപ്പശുക്കൾക്ക് കാഴ്ചശക്തി കുറവായതിനാൽ അവ ഇത്തരം വലയിൽ കുടുങ്ങാനുള്ള സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.