ഷാർജ: കമോൺ കേരള മഹാനഗരിയുടെ പ്രവേശന കവാടം കടന്നെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് വേറൊരു ലോകമാണ്.അവിടെ വമ്പൻ ഫ്ലാറ്റുകളും സ്കൂളുകളും യൂനിവേഴ്സിറ്റിയും ഓഫിസും കളിക്കളങ്ങളുമെല്ലാം കാണാം.ഷാർജയിലെ ഏറ്റവും വലിയ മാസ്റ്റർ ഡെവലപ്പറായ 'അരാദ' അറബ് ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്ത് നിർമിക്കുന്ന പുതിയ പ്രോജക്ടിന്‍റെ മാതൃകയാണത്. ആയിരക്കണക്കിന് വില്ലകളും ടൗൺ ഹൗസുകളും ഉൾപ്പെടുന്ന പ്രോജക്ടിന്‍റെ പകർപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഷാർജയുടെ മുഖം മാറ്റിയെഴുതുന്ന പദ്ധതിയാണിത്. ഇതിന്‍റെ നിർമാണം അൽജാദയിൽ പുരോഗമിക്കുകയാണ്. കമോൺ കേരളയിൽ ഒരുക്കിയിരിക്കുന്ന മാതൃകപോലും അത്യാധുനികമാണ്.
വില്ലകൾ, സ്കൂൾ, യൂനിവേഴ്സിറ്റി, ഗ്രൗണ്ട്, സ്വിമ്മിങ് പൂൾ, റോഡ്, മേൽപാലങ്ങൾ, മരങ്ങൾ എന്നിവയെല്ലാം ഈ വിസ്മയ മാതൃകയിൽ തീർത്തിട്ടുണ്ട്. ഇതിൽ സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് ഓൺ ചെയ്യുന്നതിനനുസരിച്ച് ഓരോ ഭാഗത്തെയും ലൈറ്റുകൾ തെളിയും. പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന പദ്ധതികളാണ് അരാദ നടപ്പാക്കുന്നത്. ഹരിതാഭമായ അന്തരീക്ഷത്തിൽ ജോഗിങ്, റണ്ണിങ്, വ്യായാമം, സൈക്ലിങ് തുടങ്ങിയവയെല്ലാം നടത്താനും ഇവിടെ സൗകര്യമുണ്ടാവും.
അരാദയുടെ വരവ് ഷാർജ റിയൽ എസ്റ്റേറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.മുൻവർഷത്തെ അപേക്ഷിച്ച് 2021ൽ വസ്തു വിൽപനയുടെ മൂല്യത്തിൽ 65 ശതമാനം വർധനയാണുണ്ടായത്. ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡിമാന്‍റാണിത്.
'അരാദ' നിർമിക്കുന്ന മൂന്നെണ്ണം ഉൾപ്പെടെയുള്ള പുതിയ കമ്യൂണിറ്റികളുടെ ഒരു ശൃംഖലയാണ് ഇവിടെ ഉയരുന്നത്.ഭൂരിഭാഗം ആളുകൾക്കും വാങ്ങാവുന്ന വിലനിലവാരത്തിൽ ലോകോത്തര സൗകര്യങ്ങളോടെ രൂപകൽപന ചെയ്തതാണ് ഇവിടെ ഉയരുന്ന പദ്ധതികൾ. 'അരാദ' ആരംഭിച്ച ശേഷം അഞ്ച് വർഷത്തിനുള്ളിൽ പതിനായിരത്തിലധികം വീടുകൾ വിറ്റഴിക്കുകയും 2,600 പുതിയ വീടുകൾ പൂർത്തിയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.