അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ ആരോഗ്യപരിചരണ ശൃംഖലയായ അബൂദബി ഹെൽത്ത് സർവിസസ് കമ്പനിക്ക് (സേഹ) നഴ്സിങ്ങിന് രണ്ട് ലോകോത്തര പുരസ്കാരങ്ങൾ. നഴ്സിങ് ഇൻഫർമാറ്റിക്സ് യൂനിറ്റ് ഓഫ് ദ ഇയർ 2020-'21, നഴ്സിങ് ക്വാളിറ്റി ഇൻഡിക്കേറ്റേഴ്സ് അവാർഡ് എന്നിവയാണ് സേഹക്ക് ലഭിച്ചത്.
തങ്ങളുടെ ശൃംഖലയുടെ അടിത്തറയാണ് നഴ്സുമാരെന്ന് സേഹ ഗ്രൂപ് ചീഫ് നഴ്സിങ് ഓഫിസർ ഐഷ അൽ മഹ്രി പറഞ്ഞു. സേഹയുടെ ഗയാത്തി ആശുപത്രിക്കാണ് ഔട്ട്സ്റ്റാൻഡിങ് നഴ്സിങ് ക്വാളിറ്റിക്കുള്ള പുരസ്കാരം ലഭിച്ചത്.
തങ്ങളുടെ നഴ്സിങ് ടീമിന്റെ ലോകോത്തര നിലവാരത്തോടെയുള്ള ആത്മസമർപ്പണത്തിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാണ് പുരസ്കാരങ്ങളെന്നും അവർ പറഞ്ഞു.ജി.സി.സി ഹെൽത്ത് വർക്ക്ഫോഴ്സ് ഡെവലപ്മെന്റ് കോൺഫറൻസിൽവെച്ചാണ് സേഹയുടെ നഴ്സിങ് യൂനിറ്റിന് പുരസ്കാരം കൈമാറിയത്.
ആരോഗ്യ പരിചരണ സേവനങ്ങൾക്ക് കൃത്രിമബുദ്ധിയും മറ്റും ഉപയോഗപ്പെടുത്തിയുള്ള സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ നൂറ്റാണ്ടിലെ നഴ്സിങ്ങിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരങ്ങൾ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.അൽദഫ്ര റീജ്യനിലെ സേഹയുടെ ആരോഗ്യ പരിചരണ കേന്ദ്രമായ ഗയാത്തി ആശുപത്രിയിലെ നഴ്സിങ് ടീമിനാണ് ഔട്ട്സ്റ്റാൻഡിങ് നഴ്സിങ് ക്വാളിറ്റി പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.