സേതുരാമയ്യർ ബുർജ്​ ഖലീഫയിൽ

ദുബൈ: പുതിയ മമ്മൂട്ടി ചിത്രമായ സി.ബി.ഐ ഫൈവ്- ദി ബ്രെയിന്‍റെ ട്രെയിലർ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം രാത്രി 10നും 10.30നും (യു.എ.ഇ സമയം 8.30-9.00) ഇടയിലാണ്​ സേതുരാമയ്യർ ബുർജ് ഖലീഫയിൽ എത്തുകയെന്ന് സിനിമയുടെ ഗൾഫിലെ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് അറിയിച്ചു.

സിനിമയുടെ ആഗോളപ്രദർശനത്തിന്‍റെ മുന്നോടിയാണ് ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം. മെയ് ഒന്നിനാണ് സി.ബി.ഐ അഞ്ചാം ഭാഗം തിയേറ്ററുകളിലെത്തുന്നത്.

Tags:    
News Summary - Sethuramayyr in the Burj Khalifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.