ലൈഫ് ഗാർഡ് ടവർ

ബീച്ചുകളിലെ മുങ്ങിമരണം തടയാൻ ഏഴു പുതിയ ലൈഫ് ഗാർഡ് ടവർ

ഷാർജ: ഷാർജയിൽ ബീച്ചുകളിലെ മുങ്ങിമരണം തടയാൻ ഏഴ് പുതിയ ലൈഫ് ഗാർഡ് ടവർ സ്ഥാപിച്ച് ഷാർജ സിറ്റി മുനിസിപ്പാലിറ്റി. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് പുതിയ ടവറുകൾ. എല്ലാ വർഷവും ഏപ്രിൽ-മേയ്‌ മാസങ്ങളിൽ ബീച്ചിലെ മുങ്ങിമരണങ്ങൾ വർധിക്കുന്നതിനെ തുടർന്നാണ് നടപടി. വിവിധ ബീച്ചുകളിലായി ആകെ 21 ലൈഫ് ഗാർഡ് ടവറുകളുണ്ട്. അപകടങ്ങൾ തടയാനും ബീച്ചിൽ എത്തുന്നവർക്ക് സുരക്ഷ നിർദേശങ്ങൾ നൽകാനും ബോധവത്കരണത്തിനുമായി മുനിസിപ്പൽ ഇൻസ്പെക്ഷൻ ടീമുകളും ബീച്ചുകളിൽ ഉണ്ടാകും. മംസാർ ബീച്ചിൽ നാലു പുതിയ ടവറുകളും അൽ ഖാൻ ബീച്ചിൽ മൂന്നു ടവറുകളും കൂടി നിർമിച്ചതായി സിറ്റി അപ്പിയറൻസ് മോണിറ്ററിങ് വിഭാഗം മേധാവി ജമാൽ അബ്ദുല്ല അൽ മസ്മി പറഞ്ഞു. പുതിയ ടവറുകൾക്ക് ചെറിയ എയർകണ്ടീഷൻ ചെയ്ത മുറിയുണ്ടെന്നും സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീച്ചുകളിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷാർജ നഗരസഭ.

Tags:    
News Summary - Seven new lifeguard towers to prevent drowning on beaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.