ദുബൈ: ചാവക്കാട് മേഖലയിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ പ്രചര ചാവക്കാടിെൻറ യു.എ.ഇ ഘടകം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് (പി.എസ്.എൽ 2019) വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ദുബൈ ഇറാനിയൻ ക്ലബിൽ നടക്കും. കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ കോർത്തിണക്കിയ മെഗാ പരേഡ്, ഒാരോ അര മണിക്കൂറിലും കൂപ്പൺ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ, കാണികൾക്ക് സമ്മാനങ്ങൾ, സൗജന്യമായി ഡിന്നർ തുടങ്ങിയവയും മേളക്ക് അകമ്പടിയാവും.
ഫുട്ബാൾ ടൂർണമെൻറ് എന്നതിലുപരി കുടുംബങ്ങൾക്ക് ഒത്തുചേർന്ന് ഉല്ലസിക്കാവുന്ന സംഗമം കൂടിയായി പരിപാടി മാറുമെന്ന് പ്രചര ചെയർമാൻ സുശീലൻ വാസു വാർത്തസമ്മേളനത്തിൽ അറിയിച്ചു. കല-കായിക-സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ പങ്കാളിത്തമുണ്ടാവും. മികച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. പ്രചര വൈസ് പ്രസിഡൻറ് മുഹമ്മദ് അബൂബക്കർ, ജനറൽ സെക്രട്ടറി മുബാറക് ഇമ്പാറക്, ട്രഷറർ സാദിക്ക് അലി, പ്രോഗ്രാം കൺവീനർ ഷാജി എം. അലി, കൾചറൽ കൺവീനർ അഭിരാജ്, ആഷിഫ്, ഷഫീക്, ഷാജഹാൻ സിങ്കം, ശാഹുൽ തെക്കത് തുടങ്ങിയവരും വാർത്തസമ്മേളത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.