ദുബൈ: കഴിഞ്ഞ ദിവസം മരണപ്പെട്ട ദുബൈ ബീച്ച് പാലസിലെ ജീവനക്കാരൻ മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കൽ മോൻ-45) മയ്യിത്ത് ദുബൈ അൽഖൂസിൽ ഖബറടക്കി. പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.
ഭാര്യ: ഷാഹിന (എ.എം.എൽ.പി.എസ്, ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എ.എം.എൽ.പി.സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.