മനാമ: ശൈഖ അയിഷ ബിന്ദ് റാഷിദ് ആൽ ഖലീഫ ഏവിയേഷൻ കോഴ്സ് പാസായതിനെ തുടർന്നുള്ള ബിരുദദാന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ ഖലീഫയും ൈശഖ് അബ്ദുല്ല ബിൻ റാഷിദ് ആൽ ഖലീഫയും സംബന്ധിച്ചു. ശൈഖ് അയിഷ യു.കെയിൽ നിന്നാണ് കോഴ്സ് പാസായത്. ലൈറ്റ് എയർവെയ്സ് കമാൻഡ് സർട്ടിഫിക്കേഷനുമായി ‘സി’ ബിരുദമാണ് അവർ നേടിയത്. യൂറോപ്യൻ ഏവിയേഷൻ സേഫ്ടി ഏജൻസി (ഇ.എ.എസ്.എ) യുടെ ഗ്രൗണ്ട്സ്കൂൾ നടത്തിയ പരീക്ഷകളും ശൈഖ അയിഷ വിജയിച്ചിരുന്നു.
വിമാനം പറപ്പിക്കുന്നതിലുള്ള പരിശീലനവും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസും അവർക്ക് ലഭിച്ചിട്ടുണ്ട്. ശൈഖ അയിഷയുടെ അക്കാദമിക് വിജയത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ ഖലീഫയും ൈശഖ് അബ്ദുല്ല ബിൻ റാഷിദ് ആൽ ഖലീഫയും അഭിനന്ദനം അറിയിച്ചു. ഏവിയേഷൻ കോഴ്സ് മികച്ച രീതിയിൽ വിജയിച്ചത് ഭാവിയിലും പ്രൊഫഷണൽ ജീവിതത്തിലും ഒരു പുതിയ തുടക്കമാകുമെന്ന പ്രത്യാശയും അവർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.