അബൂദബി: ശക്തി തിയറ്റേഴ്സ് ഷാബിയ മേഖല കുടുംബസംഗമം ‘ഉണർവ് 2024’ എന്ന പേരിൽ മുസ്സഫ 45ൽ നടന്നു. മുപ്പതു വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ പതിനാലോളം ശക്തി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കേരള സോഷ്യൽ സെന്റർ നടത്തിയ കലാഭവൻ മണി നാടക മത്സരത്തിൽ മേഖലയിൽ നിന്നും വിജയികളായ നാടൻ പാട്ട് ടീമിനെയും പൂക്കള മത്സര വിജയികളെയും മെമന്റോ നൽകി ആദരിച്ചു. ഷാബിയ മേഖല നടത്തുന്ന ക്രിക്കറ്റ് ലീഗിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.
നോർക്ക റൂട്ട് പ്രവാസികളുടെ ഇടയിലുള്ള പ്രവർത്തനത്തെ സംബന്ധിച്ച് സബീന അൻവർ ശക്തി അംഗങ്ങൾക്ക് ക്ലാസെടുത്തു. ശൈത്യകാല രോഗങ്ങളെ സംബന്ധിച്ച് ഡോ. രാഹുൽ രാജും സംസാരിച്ചു. ഡോ. സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ചു. ഉണർവ് കൺവീനർ ജ്യോതിഷ്, ശക്തി പ്രസിഡന്റ് കെ.വി. ബഷീർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, മേഖല സെക്രട്ടറി അച്യുത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.