കാഴ്ച്ചക്കാര്‍ക്ക് കൂടി ഊര്‍ജം പകരുന്നതാണ് കാല്‍നടയായുള്ള ഈ വയോധികന്റെ ജീവിതായോധനം. സർവ മേഖലകളിലും കാലം മാറ്റം വരുത്തിയെങ്കിലും ഓര്മ വെച്ച നാള് തുടങ്ങിയ ജീവിതവൃത്തി കാല്‍നടയായി തന്നെ തുടരുകയാണ് 68കാരനായ ശംബി. പെയ്തൊഴിഞ്ഞ കാലം പോലെ നിലവിലെ ജീവിതവും സംതൃപ്തം.
മക്കളും പേരമക്കളുമുള്പ്പെടെ 80 അംഗങ്ങളടങ്ങുന്നതാണ് കുടുംബം. റാസല്‍ഖൈമ റാശിദ് ശാബിയയിലാണ് താമസം. തദ്ദേശീയര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചൂരലുകളും കത്തിയുള്‍പ്പെടെ പണിയായുധങ്ങളുമാണ് ശംബിയുടെ കൈവശം വിൽപനക്കുള്ളത്. ദിവസവും മൈലുകള്‍ കാല്‍നടയായി താണ്ടിയാണ് ഇദ്ദേഹം ഉപഭോക്താക്കളെ കണ്ടത്തെുന്നുവെന്നതാണ് ശ്രദ്ധേയം.
ഓള്‍ഡ് റാസല്‍ഖൈമ, അല്‍ മ്യാരീദ്, അല്‍ നഖീല്‍, അറബ് ശാബിയകള് തുടങ്ങിയ ഇടങ്ങളിലാണ് തന്റെ ഉപഭോക്താക്കളിലേറെയെന്നും ശംബി പറയുന്നു. മറ്റു മേഖലകളെ പോലെ കോവിഡ് കാലം തന്റെ ഇടപാടിനെയും ബാധിച്ചിരുന്നു. കല്യാണ-ആഘോഷ വേളകളിലാണ് ചൂരല്‍ സ്റ്റിക്കുകൾക്കും പ്രത്യേകതരം കത്തികള്‍ക്കും ആവശ്യക്കാരേറുക.
നല്ല കാലാവസ്ഥകളില്‍ പുലര്‍ച്ചെ ഇറങ്ങിയാല്‍ ഉച്ച ഭക്ഷണം വരെ നടക്കും. വിശ്രമിച്ചശേഷം വീണ്ടും തുടങ്ങുന്ന നടത്തം രാത്രി വരെ നീളും. ചൂടുകാലങ്ങളില്‍ സമയം ക്രമീകരിച്ചാണ് വിൽപനക്കിറങ്ങുന്നതെന്നും റാസല്‍ഖൈമ തെരുവുകളിലെ പ്രസന്ന സാന്നിധ്യമായ ശംബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.