ദുബൈ: ദുബൈ പൊലീസിെൻറ ആഡംബര വാഹനം ലോകപ്രശസ്തമാണ്. ഇതിൽ കയറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സഹോദരിമാരുടെ ആഗ്രഹം സാധിച്ചുകൊടുത്തിക്കുകയാണ് ദുൈബ പൊലീസ്. സഹോദരിമാരായ ഷമ്മ, മറിയം അൽ മർസൂഖി എന്നിവരുടെ ആഗ്രഹം നടപ്പാക്കാനാണ് പൊലീസിെൻറ കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗം എത്തിയത്.
നഗരം ചുറ്റിക്കാണിച്ചശേഷമാണ് ഇവരെ വീട്ടിലെത്തിച്ചത്. പൊലീസിെൻറ പ്രവർത്തനങ്ങളെങ്ങനെയാണെന്ന് കുട്ടികൾക്ക് വിവരിച്ചുനൽകി. വിദ്യാഭ്യാസരംഗത്ത് സഹോദരിമാരുടെ നേട്ടങ്ങളെ പൊലീസ് അഭിനന്ദിച്ചു.
ശൈശഖ് ഹംദാെൻറ പുരസ്കാര ജേതാവാണ് ഷമ്മ. മറിയം എമിറേറ്റ്സ് അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. പൊലീസ് സെക്യൂരിറ്റി അവയർനസ് മേധാവി ഖാലിസ് സഖ്ർ അൽഹായ്, മനാൽ അൽ ഗൊഹാരി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം വീട്ടിലെത്തിയത്. ദുബൈ പൊലീസിെൻറ ചിഹ്നമായ 'അംനയുടെ' വേഷമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.