ദുബൈ താമസ -കുടിയേറ്റ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയിൽ നിന്ന്​ ഷാനവാസ്​ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു

ആദരമേറ്റുവാങ്ങി ഷാനവാസ്​ മടങ്ങുന്നു

ദുബൈ: ദുബൈ താമസ- കുടിയേറ്റ വകുപ്പിൽ നീണ്ട 25 വർഷത്തെ സേവനം അവസാനിപ്പിച്ച്​ പള്ളിമുക്ക് സ്വദേശി ബദ്​രിയ മൻസിലിൽ ഷാനവാസ്​ നാട്ടിലേക്ക്​ മടങ്ങുന്നു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ഹിസ് എക്‌സലൻസി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയുടെ ഓഫിസിലായിരുന്നു ജോലി.

രണ്ടര പതിറ്റാണ്ടി​െൻറ ആത്മാർഥമായ സേവന മികവിനെ മാനിച്ചുകൊണ്ട് ഇദ്ദേഹത്തെ ദുബൈ താമസ- കുടിയേറ്റ വകുപ്പ് കഴിഞ്ഞ ദിവസം അംഗീകാരപത്രം നൽകി ആദരിച്ചു. മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയിൽ നിന്നാണ് ഷാനവാസ്‌ അംഗീകാരം ഏറ്റുവാങ്ങിയത്.

1995 ജൂൺ അഞ്ചിനാണ്​ ഭാര്യാസഹോദരൻ നജീബ് മു​േഖന ദുബൈ താമസ -കുടിയേറ്റ വകുപ്പിൽ ജോലി ലഭിക്കുന്നത്. ആദ്യ ഒരു വർഷം ഇൻവെസ്​റ്റിഗേഷൻ ഡിപ്പാർട്മെൻറിലായിരുന്നു സേവനം. തുടർന്ന് 24 വർഷം വകുപ്പി​െൻറ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ​െൻറ ഓഫിസിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. ആത്മാർഥയും സത്യസന്ധതയും ജോലിയിൽ ഉടനീളം പുലർത്തിയ ഷാനവാസ്‌ വകുപ്പിലെ സ്വദേശികൾക്കും വിദേശികൾക്കും ഏറെ സ്വീകാര്യനായിരുന്നു. ജവാസാത്തിലെ ചീഫ് മേധാവിയായിരുന്ന ബ്രിഗേ. സയ്യിദ് ബിൻ ബിലൈലയുടെ അടുക്കൽ 11 വർഷവും ഇപ്പോഴത്തെ വകുപ്പ് തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽമറിയുടെ ഓഫിസിൽ 13 വർഷവുമാണ് ഈ മലയാളി ജീവനക്കാരൻ സേവനം ചെയ്തത്.

പ്രവാസ ജീവിതം കൊണ്ട്​ മാതാപിതാക്കൾ അടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പോറ്റാൻ സാധിച്ചതായി ഷാനവാസ്‌ പറയുന്നു.ദുബൈ താമസ -കുടിയേറ്റ വകുപ്പിലെ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ ഈസാ കാമാലി, സെക്രട്ടറി ഇസ്മായിൽ കമീസ് തുടങ്ങിയവരുടെ സഹായം ജീവിതത്തിൽ മറക്കാനാകില്ല. ഇപ്പോഴത്തെ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിക്ക് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് ഏറെ താൽപര്യവും ഇഷ്​ടവുമാണെന്ന് ഷാനവാസ്‌ സാക്ഷ്യപ്പെടുത്തുന്നു.

ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ജോലി അവസാനിപ്പിക്കുന്നത്. ശിഷ്​ടകാലം കുടുംബത്തിനൊപ്പം കഴിയാനാണ് ഈ പ്രവാസി ആഗ്രഹിക്കുന്നത്. ജീവിതത്തിൽ മധുരമായ പല ഓർമകളും പങ്കുവെക്കാനുണ്ടങ്കിലും മൂത്തമകൻ സൽമാ​െൻറ ആകസ്മിക മരണം എന്നും നൊമ്പരമായി കൂടെയുണ്ട്​. ജുനൈദയാണ് ഭാര്യ. സൽമിയ, ഹംദാൻ, ഇർഫാൻ എന്നിവരാണ് മറ്റു മക്കൾ. വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.