ഷാർജ: അടുത്ത വർഷത്തേക്ക് 32.40 ശതകോടി ദിർഹമിന്റെ ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. എമിറേറ്റിന്റെ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ബജറ്റാണിത്. സാമ്പത്തികം, സാമൂഹികം, ശാസ്ത്രീയം, സാംസ്കാരികം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ വികസന നിർദേശങ്ങൾ ബജറ്റിൽ അവതരിപ്പിച്ചുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പൗരന്മാർ, താമസക്കാർ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കും. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ബജറ്റിൽ 12 ശതമാനം കുറവുണ്ടെന്ന് ഷാർജ ധനകാര്യ വകുപ്പ് അറിയിച്ചു.
ബജറ്റിന്റെ 35 ശതമാനം അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധനപദ്ധതികൾക്കും 34 ശതമാനം സാമ്പത്തിക വികസനത്തിനും 28 ശതമാനം ശമ്പളത്തിനും 23 ശതമാനം സാമൂഹിക വികസനത്തിനും നീക്കിവെക്കും. പ്രവർത്തന ചെലവ് 30 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം കുറവാണിത്. സർക്കാറിന്റെ വരുമാനത്തിന്റെ പത്ത് ശതമാനം നികുതി വരുമാനത്തിലൂടെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 48 ശതമാനം കൂടുതലാണിത്.
നാല് ശതമാനം കസ്റ്റംസ് വരുമാനം വഴിയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഇനത്തിൽ നാല് ശതമാനം വർധനവുണ്ടാകും. എണ്ണ വരുമാനത്തിലും വർധനവ് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.