ഷാർജ: ഷാർജ ഫിലിം പ്ലാറ്റ്ഫോമിെൻറ നാലാം പതിപ്പുമായി ഷാർജ ആർട്ട് ഫൗണ്ടേഷൻ. പ്രാദേശിക, അന്തർദേശീയ ചലച്ചിത്ര നിർമ്മാതാക്കളുടെ പ്രവർത്തനങ്ങളും പ്രകടനങ്ങളും മുൻനിർത്തി യു.എ.ഇയിൽ വളരുന്ന ചലച്ചിത്ര രംഗത്തെ പിന്തുണക്കുകയാണ് ലക്ഷ്യം. 19 മുതൽ 27 വരെ നടക്കുന്ന മേളയിൽ ഡോക്യുമെൻററി, സിനിമ എന്നീ വിഭാഗങ്ങളിലായി 50-ലധികം ഹ്രസ്വവും ഫീച്ചർ ദൈർഘ്യമുള്ളതുമായ സിനിമകൾ അവതരിപ്പിക്കും. ചർച്ചകൾ, ശിൽപശാലകൾ, പൊതു പരിപാടികൾ എന്നിവയും ഫെസ്റ്റിവലിൽ ഉൾപ്പെടും.
ജാനസ് വിക്ടോറിയയുടെ 'ദി മിത്ത് ഓഫ് മനില'യുടെ (2021) പ്രീമിയറും പെലിൻ ടാൻ, ആൻറൺ വിഡോക്ലെ എന്നിവരുടെ അണ്ടർ പ്രൊഡക്ഷൻ വർക്കുകളും ഉൾപ്പെടും. ചലച്ചിത്ര പ്രദർശന പരിപാടിക്ക് സമാന്തരമായി മേളയിലുടനീളം പൊതു സംവാദങ്ങളും ശിൽപശാലകളും നടക്കും. പ്രശസ്ത ചലച്ചിത്ര നിർമ്മാതാക്കളുടെയും വ്യവസായ പ്രൊഫഷണലുകളുടെയും നേതൃത്വത്തിൽ, പാനൽ ചർച്ചകളും സംഭാഷണങ്ങളും ഹൈബ്രിഡ് ഓൺലൈൻ, ഓൺ-സൈറ്റ് ഫോർമാറ്റിൽ ഷാർജ ഫിലിം പ്ലാറ്റ്ഫോമിൽ ലഭ്യമാകും.
കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഹ്രസ്വ കോഴ്സുകളും ആകർഷകവും വിദ്യാഭ്യാസപരവുമായ നിരവധി ശിൽപശാലകളും പരിപാടിയിൽ ഉൾപ്പെടുന്നു. തിരക്കഥാരചന, സ്റ്റോറിബോർഡിങ്, ലൈറ്റിങ്, ചിത്രീകരണം, നിർമ്മാണം എന്നിങ്ങനെ ചലച്ചിത്രനിർമ്മാണത്തിെൻറ വിവിധ സെഷനുകൾ നടക്കും. ഷാർജയിലെ ആർട്സ് സ്ക്വയറിലെ കളക്ഷൻസ് ബിൽഡിംഗിലാണ് സെഷനുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.