ഷാർജ: ഷാർജയിലെ ഖാലിദ് തുറമുഖവുമായി നേരിട്ട് ബന്ധം പുലർത്തുന്ന മൂന്ന് പ്രദേശങ്ങളുടെ പൗരാണിക ചരിത്രം തേടിയിറങ്ങിയിരിക്കുകയാണ് ഷാർജ ആർട്സ് ഫൗണ്ടേഷൻ. പ്രദേശത്ത് 60 വർഷം താമസിച്ചവരിൽ നിന്നും ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് മാറിയവരിൽ നിന്നുമാണ് പ്രദേശത്തിന്റെ ചരിത്രം ചികയുന്നത്. ചരിത്രപ്രസിദ്ധമായ അൽ മുറൈജ, അൽ ഷുയൂഖ്, അൽ ഷുവൈഹീൻ പ്രദേശങ്ങളുടെ സാമൂഹികവും നഗരപരവുമായ ഘടനയെക്കുറിച്ച് കൂടുതലറിയാൻ ഷാർജ ആർട്ട് ഫൗണ്ടേഷൻ (സാഫ്) പദ്ധതി ആരംഭിച്ചു.
പതിറ്റാണ്ടുകളായി ഈ മേഖലകളിലുണ്ടായ സുപ്രധാന പരിവർത്തനങ്ങളുടെ ലിഖിതമോ രേഖപ്പെടുത്തപ്പെട്ടതോ ആയ ഡോക്യുമെന്റേഷൻ കുറവായതിനാൽ, ചരിത്രപരമായ വിവരങ്ങൾ സമാഹരിക്കാനും സംരക്ഷിക്കാനും ഈ പ്രോജക്ടിൽ ശേഖരിച്ച ഗവേഷണങ്ങൾ സാഫ് ഉപയോഗിക്കും. പഴയ തലമുറയുടെ ഓർമകളിലൂടെ ഈ അയൽപക്കങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലേണിങ് ആൻഡ് റിസർച് ഡയറക്ടർ നൂറ അൽ മുഅല്ല പറഞ്ഞു. മേഖലയുടെ അയൽപക്കങ്ങളിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ മുതിർന്നവരെ അവരുടെ ഓർമകൾ പങ്കിടാൻ ക്ഷണിക്കുമെന്ന് മുഅല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.